ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന 16-കാരിയെ മലപ്പുറത്ത് കണ്ടെത്തി

ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന പതിനാറുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തി. ( 16 year old bengal girl found in malappuram )
ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാടാണ് കണ്ടെത്തിയത്. യുവാവ് ബംഗാളിൽ പോയി തിരിച്ചു വന്നപ്പോൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാഷണൽ റൈറ്റ്സ് കമ്മീഷന് കിട്ടിയ ഒരു ഇ-മെയിലിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഉടൻ തന്നെ മെയിൽ ചൈൽഡ് ലൈന് കൈമാറുകയും, മൂന്ന് മണിക്കൂറുകൾക്കകം പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
Read Also : ശ്രീകാന്ത് വെട്ടിയാറിനെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും
വാഴക്കാട് പൊലീസ് സ്റ്റേഷന്റെ സഹായത്തോടെ ആദ്യം ലോഡ്ജുകളിലും മറ്റും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് ചൈൽഡ് ലൈൻ പ്രവർത്തകൻ ട്വന്റിഫോറിനോട് പറഞ്ഞു. പിന്നീടാണ് വാടക വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് നാസറുദ്ദീൻ എന്നൊരു വ്യക്തി കൊണ്ടുവന്നതാണെന്ന് പറയുന്നത്. മൂന്ന് മാസമായി പെൺകുട്ടി ഇവിടെ താമസിക്കുകയാണ്. തങ്ങൾ വിവാഹിതരാണെന്നും താൻ ഒരു മാസം ഗർഭിണിയാണെന്നും പെൺകുട്ടി അറിയിച്ചതായും ചൈൽഡ് ലൈൻ പ്രവർത്തകൻ പറയുന്നു.
Story Highlights : 16 year old bengal girl found malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here