അസം ബൈഭവ് ബഹുമതി രത്തന്‍ ടാറ്റക്ക്

അസമിലെ ഏറ്റവും ഉന്നത സിവിലിയന്‍ ബഹുമതിയായ അസം ബൈഭവ് പുരസ്‌കാരം വ്യവസായി രത്തന്‍ ടാറ്റക്ക്. അസമീസ് ജനങ്ങള്‍ക്കായി രത്തന്‍ ടാറ്റ ചെയ്തുവരുന്ന സേവനങ്ങള്‍ കണക്കിലെടുത്താണ് ബഹുമതിയെന്ന് മുഖ്യമന്ത്രി ഹെമന്ത ബിശ്വ പറഞ്ഞു. നാളെ ഗുവാഹത്തിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍വെച്ചാണ് ബഹുമതി സമ്മാനിക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് രത്തന്‍ ടാറ്റ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അസമീസ് സര്‍ക്കാര്‍ നല്‍കുന്ന ഈ ബഹുമതിയില്‍ താന്‍ വളരെ അഭിമാനം കൊള്ളുന്നുവെന്ന് സൂചിപ്പിച്ച് രത്തന്‍ ടാറ്റ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അസമീസ് ജനതയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും രത്തന്‍ ടാറ്റ കത്തിലൂടെ വ്യക്തമാക്കി.
അസമില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ രത്തന്‍ ടാറ്റ വഹിച്ച പങ്ക് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. 540 കോടി രൂപയാണ് നവീകരണത്തിനായി ചെലവ് വന്നത്. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിയാണ് ബഹുമതി സമ്മാനിക്കുന്നത്.
Story Highlights :Assam Baibhav award for Ratan Tata
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here