കണ്ണൂർ ജില്ല ‘എ’ വിഭാഗത്തിൽ; നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവ്

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കണ്ണൂർ ജില്ലയെ ‘എ’ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇതോടെ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവിറങ്ങി. ( kannur listed in category A )
ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് (Jan 1) ഇരട്ടിയാവുകയാണെങ്കിലോ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിലോ ആണ് ഒരു ജില്ലയെ കാറ്റഗറി എയിൽ ഉൾപ്പെടുത്തുന്നത്. നേരത്തെ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി എ-യിൽ ഉണ്ടായിരുന്നത്. ഈ വിഭാഗത്തിലേക്കാണ് കണ്ണൂരിനെയും ഉൾപ്പെടുത്തിയത്.
Read Also : കൊവിഡ് : ശരീരത്തിലെ ഓക്സിജൻ അളവ് കൂട്ടാൻ വീട്ടിൽ ചെയ്യാവുന്ന മൂന്ന് വഴികൾ
ഇതോടെ ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാവൂ. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് രോഗികളുടെ പ്രവേശനം കൺട്രോൾ റൂം വഴി മാത്രമാക്കി.
Story Highlights : kannur listed in category A
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here