കൊവിഡ് : ശരീരത്തിലെ ഓക്സിജൻ അളവ് കൂട്ടാൻ വീട്ടിൽ ചെയ്യാവുന്ന മൂന്ന് വഴികൾ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ടിപിആർ നാൽപ്പത് ശതമാനത്തിന് മുകളിലെത്തിയത് ആശങ്കയോടെയാണ് പൊതുജനം നോക്കികാണുന്നത്. കൊവിഡ് രോഗികൾക്ക് ന്യുമോണിയ വന്ന് ശരീരത്തിലെ ഓക്സിജൻ കുറഞ്ഞ് മരണങ്ങൾ സംഭവിക്കാറുണ്ട്. ശരീരത്തിലെ ഓക്സിജൻ അളവ് കൂട്ടാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന മാർഗങ്ങൾ വിശദീകരിക്കുകയാണ് ഡോ. ഡാനിഷ് സലിം. ( increase oxygen level in body covid )
- ആവി പിടിക്കുക
ആവി പിടിക്കുന്നത് കൊറോണയെ നശിപ്പിക്കാൻ സഹായിക്കില്ല. പക്ഷേ ശരീരത്തിലെ കഫത്തിന്റെ കട്ടി കുറയ്ക്കാൻ ഇത് സഹായിക്കും. സാധാരണ ചൂടുവെള്ളം ഉപയോഗിച്ചാണ് ആവി പിടിക്കേണ്ടത്. മൂക്കിന്റെ ഒരു ദ്വാരം ഉപയോഗിച്ച് ഒരു മിനിറ്റ്, പിന്നെ മൂക്കിന്റെ രണ്ടാം ദ്വാരം വഴി ഒരു മിനിറ്റ്, ഇങ്ങനെ മാറി മാറി വേണം ആവി പിടിക്കാൻ.

- പ്രോൺ പൊസിഷൻ ശീലിക്കുക
സാധാരണ നമ്മൾ നേരെയാണ് കിടക്കുക. അത്തരം സാഹചര്യങ്ങളിൽ ഒരു വശത്ത് മാത്രം കഫം കെട്ടികിടക്കുന്ന അവസ്ഥ വരും. ആദ്യം 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ കമിഴ്ന്ന് കിടക്കു, പിന്നീട് ഇടത്ത് തിരിഞ്ഞ് കിടക്കുക, വലത് തിരിഞ്ഞ് കിടക്കുക, പിന്നീട് 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ ഇരിക്കുക..ഇങ്ങനെയാണ് പ്രോണിംഗ് ചെയ്യേണ്ടത്. ഇത് എത്ര തവണ ആവർത്തിക്കാൻ കഴിയുമോ അത്രയും നല്ലതാണ്.
കമിഴ്ന്ന് കിടക്കാൻ സാധിക്കാത്തവർ കസേരയിൽ ഇരുന്ന് ഒരു മേശയിലേക്ക് കമിഴ്ന്ന് കിടക്കാൻ ശ്രമിക്കുന്നതും നല്ലതാണ്.
ബിപി കുറവിള്ള വ്യക്തികൾ, അടുത്തിടെ വയറിന് ശസ്ത്രക്രിയ ചെയ്തവർ, അബോധാവസ്തയിലുള്ളവർ, നട്ടെല്ലിന് പ്രശ്നമുള്ളവർ എന്നിവർ പ്രോണിംഗ് ചെയ്യരുത്.
- കപ്പിംഗ് ടെക്നിക്ക്
കൈ ചുരുക്കി പിടിച്ച് നെഞ്ചിൽ തട്ടുന്നതാണ് കപ്പിംഗ്.
ഇത്തരത്തിൽ കപ്പിംഗ് ചെയ്താൽ കഫം ഇല്ലാതാകാൻ സഹായിക്കും.

ആശുപത്രികളിലും ഈ രീതികളാണ് പിന്തുടരുന്നതെന്ന് ഡോ. ഡാനിഷ് സലിം സാക്ഷ്യപ്പെടുത്തുന്നു.
Story Highlights : increase oxygen level in body covid- 19, pneumonia, oxygen level, corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here