Advertisement

മന്ത്രി ജി.ആർ അനിലിന് കൊവിഡ്

January 23, 2022
Google News 2 minutes Read
minister gr anil covid positive

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ( minister gr anil covid positive )

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിനായിരത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം. കൊവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം അർധരാത്രി പ്രാബല്ല്യത്തിൽ വന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പൊലീസ് പരിശോധന പുലർച്ചെ തുടങ്ങി.

പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ചു യാത്ര ചെയ്യാം. തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലുള്ളവർ, റെയിൽവേ സ്റ്റേഷനിലേക്കോ വിമാനത്താവളത്തിലേക്കോ പോകുന്നവർ, രോഗികൾ, ചരക്കുവാഹനങ്ങൾ തുടങ്ങിയവക്ക് യാത്ര ചെയ്യാം.ദീർഘ ദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്. അടിയന്തിര യാത്രക്കിറങ്ങുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം.ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈൻ ആയി നടത്താം.

Read Also : കൊവിഡ് നിയന്ത്രണം; പരിശോധനകള്‍ കര്‍ശനമാക്കി പൊലീസ്; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 വരെ തുറക്കാം. ഹോട്ടലുകൾ വൈകിട്ട് 7 വരെ തുറക്കാൻ അനുമതിയുണ്ടെങ്കിലും പാർസലുകലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ . ബാറും ബെവ് കോ ഔട്ട് ലെറ്റുകളും അടച്ചിടും. കള്ള് ഷാപ്പുകൾ തുറക്കാം. നിരത്തുകളിൽ പോലീസ് പരിശോധന കർശനമായി തുടരുകയാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

Story Highlights : minister gr anil covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here