കൊവിഡ് നിയന്ത്രണം; പരിശോധനകള്‍ കര്‍ശനമാക്കി പൊലീസ്; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ വിവിധയിടങ്ങളില്‍ പരിശോധന ശക്തമാക്കി പൊലീസ്. ഇന്ന് പുലര്‍ച്ചെ മുതലാണ് പരിശോധനകള്‍ ആരംഭിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 90 സ്ഥലങ്ങളിലായാണ് പൊലീസ് പരിശോധനകള്‍ പുരോഗമിക്കുന്നത്.
തിരുവനന്തപുരം നഗരത്തില്‍ മൂന്ന് തലങ്ങളായാണ് പരിശോധന നടക്കുന്നത്. നഗരാതിര്‍ത്തി പ്രദേശങ്ങളായ പതിനെട്ട് സ്ഥലങ്ങളില്‍ ബാരിക്കേഡ് വെച്ച് റോഡ് ബ്ലോക്ക് ചെയ്ത് വാഹനങ്ങള്‍ പരിശോധിക്കും. അവശ്യ സര്‍വീസുകളില്‍പ്പെടാത്തവരെ മടക്കി അയക്കും. നഗരത്തിനുള്ളില്‍ രണ്ട് മേഖലകളായി തിരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ഒന്നാമത്തെ മേഖലയില്‍ 38 ചെക്കിങ് പോയിന്റുകളും രണ്ടാമത്തെ മേഖലയില്‍ 28 ചെക്കിങ് പോയിന്റുകളുമുണ്ട്.
ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ രണ്ട് വീതം സംഘമായി പെട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റിയിലെ ട്രാഫിക് പൊലീസ് സംഘത്തിനും പരിശോധനാ ചുമതലയുണ്ട്. അവശ്യ സര്‍വീസുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കടകളിലും വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് പൊലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്ന കടകള്‍ക്കെതിരെ നിയമനടപടിയുണ്ടാകും.
ഇന്നും മുപ്പതിനുമാണ് സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Read Also : ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു; ഗൂഡാലോചന കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും
ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകളും സര്‍വീസ് നടത്തും. യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല, പാര്‍സല്‍ വാങ്ങണമെന്നാണ് നിര്‍ദേശം. അടിയന്തര സാഹചര്യത്തില്‍ മാത്രമേ വര്‍ക് ഷോപ്പുകള്‍ തുറക്കാവൂ. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്. അതേസമയം, കള്ള് ഷാപ്പുകള്‍ തുറക്കുമെങ്കിലും ബെവ്കോ ഔട്ട്‌ലെറ്റുകളും ബാറുകള്‍ പ്രവര്‍ത്തിക്കില്ല.
Story Highlights : sunday lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here