ഐസിസി ടി-20 താരമായി മുഹമ്മദ് റിസ്‌വാന്

2021ലെ ഐസിസിയുടെ എറ്റവും മികച്ച ടി-20 താരത്തിനുള്ള പുരസ്കാരം പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാന്. ഇത് ആദ്യമായാണ് റിസ്‌വാൻ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം തകർപ്പൻ ഫോമിൽ കളിച്ച താരം ഏറ്റവുമധികം റൺസ് നേടി റെക്കോർഡ് സ്ഥാപിച്ചിരുന്നു. (mohammad rizwan t20 player)
കഴിഞ്ഞ വർഷം ആകെ 29 രാജ്യാന്തര ടി-20 മത്സരങ്ങൾ കളിച്ച റിസ്‌വാൻ ഒരു സെഞ്ചുറി ഉൾപ്പെടെ 73.66 ശരാശരിയിൽ 1326 റൺസ് ആണ് അടിച്ചുകൂട്ടിയത്. 134.89 ആണ് സ്‌ട്രൈക്ക് റേറ്റ്. കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിലും മിന്നും പ്രകടനമാണ് റിസ്‌വാൻ നടത്തിയത്. ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താൻ പത്ത് വിക്കറ്റ് ജയം നേടിയപ്പോൾ റിസ്‌വാൻ്റെ പ്രകടനം നിർണായകമായിരുന്നു. ലോകകപ്പിൽ ഏറ്റവുമധികം റൺസെടുത്ത താരങ്ങളിൽ മൂന്നാമതായിരുന്നു റിസ്‌വാൻ.
Read Also : ഐസിസി ടെസ്റ്റ് ടീമിൽ മൂന്ന് താരങ്ങൾ; പരിമിത ഓവർ ടീമുകളിൽ ഇന്ത്യൻ താരങ്ങളില്ല
അതേസമയം, 2021 ഐസിസി ടീമുകൾ ഇന്ത്യൻ താരങ്ങൾക്ക് പ്രാതിനിധ്യം കുറവാണ്. ടെസ്റ്റ് ടീമിൽ മൂന്ന് താരങ്ങൾ ഇടം നേടിയപ്പോൾ ഏകദിന, ടി-20 ടീമുകളിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല. അതേസമയം, വനിതാ ടീമുകളിൽ ഇന്ത്യൻ പ്രാതിനിധ്യം ഉണ്ട്. ടി-20, ഏകദിന ടീമുകളിൽ ആകെ 3 ഇന്ത്യൻ വനിതാ താരങ്ങളാണ് ഇടം നേടിയത്.
ടെസ്റ്റ് ടീമിൽ ഓപ്പണർ രോഹിത് ശർമ്മ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, സ്പിന്നർ ആർ അശ്വിൻ എന്നീ ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണ് ടീം നായകൻ. ശ്രീലങ്കയുടെ ദിമുത് കരുണത്നെ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മാർനസ് ലബുഷെയ്ൻ (ഓസ്ട്രേലിയ), ജോ റൂട്ട് (ഇംഗ്ലണ്ട്), വില്ല്യംസൺ, ഫവാദ് ആലം (പാകിസ്താൻ) എന്നീ താരങ്ങളാണ് യഥാക്രമം മൂന്ന് മുതൽ 6 വരെ സ്ഥാനങ്ങളിൽ. കെയിൽ ജമീസൺ (ന്യൂസീലൻഡ്), ഹസൻ അലി (പാകിസ്താൻ), ഷഹീൻ അഫ്രീദി (പാകിസ്താൻ) എന്നിവരാണ് ടീമിലെ പേസർമാർ. ഏകദിന ടീമിനെയും ടി-20 ടീമിനെയും പാക് ക്യാപ്റ്റൻ ബാബർ അസം നയിക്കും.
Story Highlights : mohammad rizwan icc t20 player
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here