ജെഎൻയു ക്യാമ്പസിലെ പീഡന ശ്രമം; ഒരാൾ അറസ്റ്റിൽ

ഡൽഹി ജെഎൻയു ക്യാമ്പസിനുള്ളിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. ഡൽഹി മുനീർകയിൽ സ്ഥിരതാമസക്കാരനായ ബംഗാൾ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാൾ ജെഎൻയു വിദ്യാർത്ഥിയല്ലെന്ന് ഡിസിപി ഗൗരവ് ശർമ വ്യക്തമാക്കി. 500 ലധികം സിസിടി വി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. 60 പൊലീസുകാര്‍ അന്വേഷണത്തിന്റെ ഭാഗമായെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ( jnu campus rape one arrested )
ഈ മാസം 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റിംഗ് ജോലികൾക്കായി ക്യാമ്പസിൽ വരാറുണ്ടായിരുന്ന വ്യക്തിയാണ് അക്ഷയ്. സംഭവി ദിവസം രാത്രി 11.45 ഓടെ ക്യാമ്പസിൽ മദ്യപിച്ചെത്തിയ അക്ഷയ്, ജോഗിംഗ് നടത്തുകയായിരുന്ന ഗവേഷക വിദ്യാർത്ഥിയെ കടന്ന് പിടിക്കുകയായിരുന്നു. വിദ്യാർത്ഥിനി ഒച്ചവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
Read Also : ജെഎൻയുവിൽ കൊവിഡ് ഐസൊലേഷൻ സെന്റർ
We tracked the accused, Akshay in Munirka. Over 60 police personnel worked on the case: DCP southwest district Gaurav Sharma pic.twitter.com/0SBzKulssw
— ANI (@ANI) January 23, 2022
വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് നടന്നത്. അറസ്റ്റ് വൈകുന്നതിനെതിരെ ജെഎൻയു സ്റ്റുഡന്റ് യൂണിയൻ നേതാവ് ഐഷെ ഖോഷ് പൊലീസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് 100 മണിക്കൂർ പിന്നിട്ടിട്ടും അറസ്റ്റ് നടക്കുന്നില്ലെന്നും, ക്യാമ്പസിനകത്ത് സ്ത്രീ സുരക്ഷയെന്നത് മിഥ്യ മാത്രമാണോയെന്നും ഐഷെ ഖോഷ് ചോദിച്ചു.
It's been more than 100 hours and yet no arrest of the culprits involved in the JNU attempt to rape case.
— Aishe (ঐশী) (@aishe_ghosh) January 23, 2022
Has safety of women now become a myth within campus space ?
Why is an attempt to rape been normalised by the administration and police ?#DelhiPoliceActNow
കേസിനാസ്പദമായ സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ആരാഞ്ഞുകൊണ്ട് ഡൽഹി വനിതാ കമ്മീഷൻ സർവകലാശാല രജിസ്ട്രാർക്ക് കത്തയച്ചിട്ടുണ്ട്.
Story Highlights : jnu campus rape one arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here