Advertisement

ജെഎൻയുവിൽ കൊവിഡ് ഐസൊലേഷൻ സെന്റർ

January 23, 2022
Google News 1 minute Read

ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ കൊവിഡ് ഐസൊലേഷൻ സെന്റർ സജ്ജീകരിച്ചു. 32 പേർക്ക് കഴിയാവുന്ന സംവിധായമാണ് ഇത്. ഡൽഹി ആരോഗ്യമന്ത്രാലയത്തിൻ്റെ ഉത്തരവനുസരിച്ചാണ് നടപടി. ക്യാമ്പസിലെ ഒരു ഹോസ്റ്റലാണ് ഐസൊലേഷൻ സെൻ്റർ ആക്കിമാറ്റിയിരിക്കുന്നത്. സർവകലാശാലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്യാമ്പസിനുള്ളിൽ തന്നെ കൊവിഡ് ഐസൊലേഷൻ സെൻ്റർ വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാജ്യത്ത് ഒമിക്രോൺ സമൂഹവ്യാപനത്തിലേക്കെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതി അറിയിച്ചു. മെട്രോ നഗരങ്ങളിൽ സമൂഹ വ്യാപനമായെന്ന് ഇൻസാകോഗ് ആണ് മുന്നറിയിപ്പുനൽകിയത്. വൈറസിന്റെ സാമ്പിളുകൾ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വഭാവവും പഠിക്കാൻ രൂപീകരിച്ച കൺസോർഷ്യമാണ് ഇൻസാകോഗ്. ദേശീയതലത്തിലെ പത്ത് ലബോറട്ടറികൾ അടങ്ങിയതാണ് ഇൻസാകോഗ്.

നിലവിൽ ഇന്ത്യയിൽ ഒമിക്രോൺ സമൂഹവ്യാപന ഘട്ടത്തിലാണ്. മെട്രോ നഗരങ്ങളിലും ഇത് വ്യാപിച്ചുകഴിഞ്ഞു. ഒമിക്രോണിന്റെ സാംക്രമിക വകഭേദമായ BA.2 ലൈനേജും രാജ്യത്ത് സ്ഥിരീകരിച്ചതായും ഇൻസാകോഗ് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറഞ്ഞു. ഈയടുത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ വ്യാപനം സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ കണ്ടെത്തിയ ഒമിക്രോൺ കേസുകളിൽ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങൾ മാത്രമുള്ളതോ ആണ്. ഐസിയുവിൽ പ്രവേശിപ്പിക്കുന്ന കേസുകളുടെ എണ്ണം വർധിച്ചെന്നും ഇൻസാകോഗ് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇന്നലെ 3,33,533 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 525 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ടി പി ആർ 17.78 ശതമാനമാണ്. 2.59 ലക്ഷം പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ നാൽപതിനായിരത്തിലധികം കൊവിഡ് കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്.

Story Highlights : Covid isolation facility JNU campus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here