Advertisement

ലോകായുക്ത; അഴിമതി നിരോധന നിയമത്തെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; എം.എം ഹസന്‍

January 25, 2022
Google News 1 minute Read

ലോകായുക്ത; അഴിമതി നിരോധന നിയമത്തെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഓർഡിനൻസ് കൊണ്ടുവരുന്നത് മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസമന്ത്രിയേയും രക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തില്‍ കോടിയേരിയും പിണറായി വിജയനും ജനങ്ങളോട് മാപ്പ് പറയണമെന്ന് എം.എം ഹസന്‍ പറഞ്ഞു. ഭേദഗതി നിയമത്തിന്റെ ആത്മാവിനെ തകര്‍ക്കുന്നതാണ്. ധൃതി പിടിച്ച് എന്തിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഇത് അഴിമതി നിയമമാക്കാനുള്ള ഓര്‍ഡിനന്‍സാണ്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും ഓര്‍ഡിനന്‍സിനെ യുഡിഎഫ് എതിര്‍ക്കുമെന്നും എം.എം ഹസന്‍ പറഞ്ഞു. (mm hassan)

Read Also : അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന കേസ്; ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി

സോളാര്‍ കേസിലെ കോടതി വിധി സിപിഎമ്മിന് മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. ഉമ്മന്‍ ചാണ്ടിക്കെതിരായ പിണറായി സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോകായുക്ത ഭേദഗതി കഴിഞ്ഞ ഏപ്രിൽ മുതൽ പരിഗണനയിൽ ഉണ്ടെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. നിയമോപദേശവും കിട്ടിയിട്ടുണ്ട്. രാജ്യത്തെ നിയമത്തിന് അനുസൃതമായ ഭേദഗതി ആണിത്. വിമർശനങ്ങളിൽ കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

അഴിമതിയിൽ വിട്ടുവീഴ്ചയില്ല. എന്നാൽ കാബിനറ്റ് അധികാരത്തോട് ചേർന്ന് നിൽക്കുന്നതായിരിക്കണം നിയമങ്ങൾ. ലോകായുക്തക്ക് നിർദേശം നൽകാനെ അധികാരമുള്ളൂ. 2017 ലെയും 2020ലെയും ഹൈക്കോടതി വിധികൾ ഉണ്ട്. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണം എന്ന് നിർദേശം ഉയർന്നിരുന്നുവെന്നും നിയമമന്ത്രി പറഞ്ഞു.

Story Highlights : mm-hassan-about-lokayata-amendment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here