നായിബ് സുബേദാര്‍ എം.ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര

മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാകിസ്താന്‍ അതിര്‍ത്തിക്കുസമീപം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ധീര സൈനികന്‍ ശ്രീജിത്ത് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില് ആറ് തീവ്രവാദികളെ ശ്രീജിത്ത് ഉള്‍പ്പെടുന്ന സംഘം വധിച്ചിരുന്നു.
ദുഖത്തിനിടയിലും അഭിമാനവും സന്തോഷവും നല്‍കുന്നതാണ് പുരസ്‌കാരമെന്ന് ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു. ശ്രീജിത്തിന് വേണ്ടി കോഴിക്കോട് പൂക്കാടെ വീട്ടുവളപ്പില്‍ കുടുംബം നിര്‍മിച്ച സ്മൃതിമണ്ഡപം നാളെ നാടിന് സമര്‍പ്പിക്കും.
അതേസമയം ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ നാല് മലയാളികള്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവര്‍ പദ്മശ്രീ നേടി. സാമൂഹ്യപ്രവര്‍ത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകള്‍ക്ക് ചുണ്ടയില്‍ ശങ്കരനാരായണന്‍ മേനോനും പുരസ്‌കാരങ്ങള്‍ കിട്ടി.
Read Also : ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍; ഗുലാം നബിയ്ക്കും ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷൻ
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്ക് ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ബിപിന്‍ റാവത്തിനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങിനും യുപിയില്‍ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.
Story Highlights : naib subedar m sreejith, shaurya chakra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here