Advertisement

ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍; ഗുലാം നബിയ്ക്കും ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷൻ

January 25, 2022
1 minute Read

അന്തരിച്ച സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷന്‍.യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിന് പത്മ വിഭൂഷന്‍. സൈറസ് പൂനവാല. ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല എന്നിവരടക്കം 17 പേർക്ക് പത്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.

4 മലയാളികൾക്ക് പത്മശ്രീ ലഭിച്ചു. ശോശാമ്മ ഐപ്പ് (കൃഷി, മൃഗസംരക്ഷണം), ശങ്കരനാരായണ മേനോൻ ചുണ്ടയിൽ (കായികം), പി.നാരായണകുറുപ്പ് (സാഹിത്യം, വിദ്യാഭ്യാസം), കെ.വി. റബിയ (സാമൂഹികസേവനം).

സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി കിട്ടി. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പത്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ.

അത്‌ലിറ്റ് നീരജ് ചോപ്ര, ഗായകൻ സോനു നിഗം എന്നിവരടക്കം 107 പേർക്ക് പത്മശ്രീ ലഭിച്ചു.

Story Highlights : padma-awards-announces

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top