Advertisement

ലോകായുക്ത സിപിഐഎം സെക്രട്ടേറിയേറ്റിൽ ചർച്ച ചെയ്തു

January 25, 2022
Google News 2 minutes Read

ലോകായുക്ത വിഷയം സി പി ഐ എം സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു. മന്ത്രി പി രാജീവ് സെക്രട്ടേറിയേറ്റിൽ കാര്യങ്ങൾ വിശദീകരിച്ചു. ഇതിനിടെ ലോകായുക്തയുടെ അധികാരങ്ങൾ ഇല്ലാതാക്കാൻ ശ്രമമെന്ന് മുൻ ഉപ ലോകായുക്ത പറഞ്ഞു. മന്ത്രിമാരുടെ ആരോപണങ്ങൾ ഉൾക്കൊള്ളാനുള്ള സഹിഷ്ണുത സർക്കാരിനില്ല. ഭേതഗതിയിലൂടെ ഉദ്ദേശിക്കുന്നത് സർക്കാരിനെ ആരും തൊടരുതെന്നാണെന്നും ഉപലോകായുക്ത വ്യക്തമാക്കി.

അതിനിടെ അധികാരം കുറയ്ക്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഗവർണർക്ക് കത്ത് നൽകി. ലോകായുക്തയുടെ നിർദേശങ്ങൾ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.

Read Also : ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താൻ; കെ സുരേന്ദ്രൻ

ലോകായുക്തയെ അപ്രസക്തമാക്കുന്ന സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയു രംഗത്ത് വന്നു . ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആർ.ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാൻ സർക്കാർ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

Story Highlights : The Lokayukta subject discussed at the CPI (M) Secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here