Advertisement

അട്ടപ്പാടി മധു കൊലക്കേസ്; പോസിക്യൂട്ടറേ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല; അനീതി തുടരുന്നെന്ന് കുടുംബം

January 26, 2022
Google News 1 minute Read

അട്ടപ്പാടി മധു കൊലക്കേസിൽ അനീതി തുടരുന്നെന്ന് കുടുംബം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം. കേസിൽ വിചാരണ വൈകുന്നതിൽ നിരാശയെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. പോസിക്യൂട്ടർ ഹാജരാകാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. പോസിക്യൂട്ടറേ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ല.

അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ഇന്നലെ ചോദിച്ചു. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരി​ഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല.

Read Also : സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കും

ഇതേത്തുടർന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. കേസിൽ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയോ​ഗിച്ച വിടി ര​ഘുനാഥ് കേസിൽ നിന്നും ഒഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോൾ ജാമ്യത്തിലാണ്.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോൽണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Story Highlights : special-public-prosecutor-for-madhu-case-absent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here