Advertisement

വിൻഡീസ് പരമ്പര: അശ്വിൻ കളിക്കില്ല; രോഹിത് തിരികെയെത്തും

January 26, 2022
Google News 3 minutes Read
west indies india rohit

വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയിൽ മുതിർന്ന സ്പിന്നർ ആർ അശ്വിൻ കളിക്കില്ല. അശ്വിൻ സ്വയം പിന്മാറിയതാണെന്ന് ബിസിസിഐയുമായ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു എന്ന് ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീമിലിടം നേടിയ താരം അത്ര മികച്ച പ്രകടനങ്ങളല്ല നടത്തിയത്. അതുകൊണ്ട് തന്നെ അശ്വിനെ പരിമിത ഓവർ മത്സരങ്ങളിൽ പരിഗണിക്കരുതെന്ന് പല ഇടങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ ഉയർന്നിരുന്നു. ഫെബ്രുവരി 6 മുതലാണ് വെസ്റ്റ് ഇൻഡീസിൻ്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. (west indies india rohit)

പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരികെയെത്തും. മുഴുവൻ സമയ ക്യാപ്റ്റൻ ആയതിനു ശേഷം രോഹിത് നയിക്കുന്ന ആദ്യ പരമ്പരയാവും ഇത്. രോഹിതിനു പരുക്കായിരുന്നതിനാൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുലാണ് ഇന്ത്യൻ ടീമിനെ നയിച്ചത്.

Read Also : കാര്യവട്ടത്ത് കളിയില്ല; ഇന്ത്യ-വിൻഡീസ് പരമ്പര രണ്ട് വേദികളിലായി ചുരുക്കും

അതേസമയം, ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കും. വർക്ക്‌ലോഡ് പരിഗണിച്ചാണ് തീരുമാനം. മോശം ഫോമിലുള്ള ഭുവനേശ്വർ കുമാറിനെ പരിഗണിക്കില്ല. ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും ഹാർദ്ദിക് പാണ്ഡ്യയും പൂർണമായും മാച്ച് ഫിറ്റായിട്ടില്ല എന്നാണ് വിവരം. അതുകൊണ്ട് തന്നെ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച ഫോമിലായിരുന്ന ശർദ്ദുൽ താക്കൂറും ദീപക് ചഹാറും ടീമിൽ സ്ഥാനം നിലനിർത്തും.

അതേസമയം, വെസ്റ്റ് ഇൻഡീസ് പര്യടനം രണ്ട് വേദികളിലായാണ് നടത്തുക. ടി-20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് പരമ്പരകൾ രണ്ട് വേദികളാക്കാൻ തീരുമാനിച്ചു.

അഹ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലവും ഏകദിന, ടി-20 പരമ്പരകൾ. മൂന്ന് വീതം മത്സരങ്ങളാണ് ഏകദിന, ടി-20 പരമ്പരകളിൽ ഉണ്ടായിരുന്നത്. അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത, കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ. എന്നാൽ, രാജ്യത്ത് അനുദിനം കൊവിഡ് ബാധ രൂക്ഷമാകുന്നതിനാൽ പരമ്പര വേദികളുടെ എണ്ണം ചുരുക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ഏകദിന മത്സരങ്ങൾ ഫെബ്രുവരി 6, 9, 11 തീയതികളിൽ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടക്കും. ടി-20 മത്സരങ്ങൾ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഫെബ്രുവരി 16, 18, 20 തീയതികളിലാണ്.

Story Highlights : west indies tour india rohit sharma r ashwin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here