ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു. ‘ഉത്തരാഖണ്ഡിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആവേശത്തോടെയാണ് ഞാൻ ബിജെപിയിൽ ചേർന്നത്. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉയർന്നതെന്ന് കോൺഗ്രസിനോട് തന്നെ ചോദിക്കണം’, ഡെറാഡൂണിൽ ബിജെപിയിൽ ചേർന്നതിന് ശേഷം അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് കിഷോർ ഉപാധ്യായെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തെഹ്‌രി മണ്ഡലത്തിൽ നിന്നും കിഷോര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also : കൊവിഡ് തീവ്ര വ്യാപനം; നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഉപാധ്യായയെ കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഉത്തരാഖണ്ഡ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനും ഉത്തരാഖണ്ഡ് കോൺഗ്രസ് പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായിരുന്ന കിഷോര്‍ ഉപാധ്യായ ബിജെപിയിലെത്തുന്നത് കോണ്ഗ്രസിന് കനത്ത തിരിച്ചടിയാണ്.
Story Highlights : Kishore Upadhyay joins Bharatiya Janata Party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here