Advertisement

പഞ്ചാബ് തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ചരൺജിത് ചന്നിയുടെ സഹോദരൻ മത്സരിക്കും

January 28, 2022
Google News 1 minute Read

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ സഹോദരൻ മനോഹർ സിംഗ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസ് സ്ഥാനാർത്ഥി എം.എൽ.എ ഗുർപ്രീത് സിംഗ് ജി.പിക്കെതിരെ ബസ്സിപഠാന മണ്ഡലത്തിൽ നിന്നാണ് മനോഹർ ജനവിധി തേടുക. നാളെ താൻ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് മനോഹർ അറിയിച്ചു. ചന്നിക്കും കുടുംബത്തിനും ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ബസ്സിപഠാന.

നേരത്തെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. അമരീന്ദര്‍ സിംഗ് ആണ് പ്രഖ്യാപനം നടത്തിയത്. സ്വന്തം നാടായ പട്യാല അര്‍ബന്‍ മണ്ഡലത്തില്‍ നിന്ന് അമരീന്ദര്‍ ജനവിധി തേടും. ശിരോമണി അകാലി ദളിന്റെ മുന്‍ എംഎല്‍എ ഫര്‍സാന ആലം ഖാന്‍ മാലെര്‍ കൊട്‌ലയിലെ സ്ഥാനാര്‍ത്ഥിയാണ്. പട്യാല സിറ്റിങ് മേയര്‍ സഞ്ജീവ് ശര്‍മ പട്യാല റൂറല്‍ മണ്ഡലത്തില്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണ്. ബിജെപി-പിഎല്‍സി-അകാലി ദള്‍ സംയുക്ത് സഖ്യത്തില്‍ 37 സീറ്റുകളാണ് പിഎല്‍സിക്ക് ലഭിച്ചത്. ഇതില്‍ 22 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് നിലവില്‍ പ്രഖ്യാപിച്ചത്.

ഇതിനിടെ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത ആവശ്യം അംഗീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിയിരുന്നു. ഫെബ്രുവരി 14 ന് നടത്താനാൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് 20 ലേക്കാണ് മാറ്റിയത്. ഗുരു രവി ദാസ് ജയന്തി ആഘോഷം കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. നേരത്തെ രാഷ്ട്രീയ പാർട്ടികൾ തീയതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മീഷൻ യോഗം ചേർന്നാണ് തീരുമാനം.

ഗുരു രവിദാസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യം ആദ്യം ഉന്നയിച്ചത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയായിരുന്നു. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തിലുള്ളവർ ഈ സമയത്ത് വാരണസിലേക്ക് പോകുന്നതിനാൽ തീയതി മാറ്റണമെന്നാണ് ചന്നി ആവശ്യപ്പെട്ടത്. പിന്നാലെ ബിജെപി, ബിഎസ്പി, ആംആദ്മി പാർട്ടി ഉൾപ്പെടെ ഈ ആവശ്യം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചു.

Story Highlights : cm-charanjit-channis-brother-will-contest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here