‘അവർ ജിന്നയുടെ ആരാധകർ’: പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

പ്രതിപക്ഷത്തെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷത്തെ ‘ജിന്നയുടെ ആരാധകർ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഞങ്ങൾ ‘സർദാർ പട്ടേലിന്റെ’ ആരാധകരാണെന്ന് പറഞ്ഞ യോഗി, പാകിസ്താൻ പ്രതിപക്ഷത്തിന് പ്രിയപ്പെട്ടതാണെന്നും കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി നേതാക്കൾ ജിന്നയ്‌ക്കെതിരെ അഭിപ്രായങ്ങൾ പറത്തുന്നുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ “ജിന്നയുടെ ആദർശങ്ങൾ വിവരിച്ചതിൽ വിമർശിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തിയിരുന്നു. “പാകിസ്താൻ ഇന്ത്യയുടെ യഥാർത്ഥ ശത്രുവല്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശിലെ മുസ്ലീം സമുദായത്തെ തൃപ്തിപ്പെടുത്താൻ അദ്ദേഹം “ജിന്ന” വാഴ്ത്തുകൾ തുടരുന്നു” ഭാട്ടിയ ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് തുടങ്ങി ഏഴ് ഘട്ടങ്ങളിലായി നടക്കുന്നതിനാൽ ഈ സംഭവവികാസത്തിന് പ്രാധാന്യമുണ്ട്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാം ഘട്ടം ഫെബ്രുവരി 23നും നടക്കും. അഞ്ചാം ഘട്ടം ഫെബ്രുവരി 27 നും ആറാം ഘട്ടം മാർച്ച് 3 നും അവസാന ഘട്ടം മാർച്ച് 7 നുമാണ്. ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.
Story Highlights : they-are-worshipers-of-jinnah-yogi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here