റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് സമാപനം കുറിച്ച് ബീറ്റിംഗ് ദി റിട്രീറ്റ് നടന്നു

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് സമാപനം കുറിച്ച് ബീറ്റിംഗ് ദി റിട്രീറ്റ് ഡൽഹിയിൽ പൂർത്തിയായി. ( beating the retreat 2022 )
കര-വ്യോമ-നാവിക സേനയുടെ പ്രകടനത്തിന് പുറമെ പൊലീസ് സേനകളുടെ മാർച്ചിംഗ് ബാൻഡും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ആദ്യം കര-വ്യോമ-നാവിക സേനകൾ മാത്രമേ ബീറ്റിംഗ് ദി റിട്രീറ്റിന്റെ ഭാഗമായിരുന്നുള്ളു. 2016 മിതലാണ് സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് ഉൾപ്പെടെയുള്ള പൊലീസ് സേനയും ചടങ്ങിന്റെ ഭാഗമാകുന്നത്.
ആയിരം ഡ്രോണുകളെ അണിനരത്തിയുള്ള ഡ്രോൺ ഷോയും, ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രൊജക്ഷൻ മാപ്പിംഗും ഇത്തവണ ചടങ്ങിന്റെ ഭാഗമായി. ഇന്ത്യൻ ചരിത്രത്തിലാദ്യമായി ലേസർ ഷോയും ബീറ്റിംഗ് ദി റിട്രീറ്റിന്റെ ഭാഗമായി നടക്കും.
Read Also : വ്യോമസേനയുടെ റിപ്പബ്ലിക് ദിന ടാബ്ലോയിൽ ഇന്ത്യയുടെ ആദ്യ വനിതാ റഫാൽ പൈലറ്റും
#WATCH live: Beating Retreat ceremony being held at Vijay Chowk, Delhi https://t.co/e2dtBDvwhk
— ANI (@ANI) January 29, 2022
മഹാത്മാ ഗാന്ധിയുടെ പ്രിയ ഗാനമായ അബൈഡ് വിത്ത് മി ഇത്തവണ ഒഴിവാക്കപ്പെട്ടു. 1950 മുതൽ ഉൾപ്പെടുത്തിയിരുന്ന ഗാനമാണ് ഒഴിവാക്കപ്പെട്ടത്.
Story Highlights : beating the retreat 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here