പബ്ജിയുടെ ഇന്ത്യൻ പതിപ്പിൽ ഇനി മുഴങ്ങും ഈ മലയാളി ശബ്ദം; നേട്ടങ്ങൾക്കൊപ്പം സന്തോഷത്തോടെ റമീസ്…

ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ഗെയിമാണ് പബ്‌ജി. ഇന്ത്യയിലും ഈ ഗെയിമിന് ആരാധകർ ഏറെയാണ്. പബ്‌ജിയുടെ ഇന്ത്യൻ പതിപ്പായ ബിജിഎംഐയിൽ ഇനി മലയാളിയുടെ ശബ്ദവും മുഴങ്ങും . വീഡിയോ ഗെയിമിങ് സ്ട്രീമാറായ പാലക്കാട് പട്ടാമ്പി സ്വദേശി ഇരുപത്തിമൂന്നുകാരൻ റമീസ് കാസ്‌ട്രോയെ തേടിയാണ് ഈ അവസരം എത്തിയിരിക്കുന്നത്.
ഡിഗ്രി പഠനകാലത്ത് ഹോസ്റ്റലിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നാണ് റമീസ് വീഡിയോ സ്ട്രീമിങ് രംഗത്തേക്ക് കടക്കുന്നത്. ലോക്ക്ഡൗൺ കാലത്താണ് റമീസ് പ്രതീക്ഷിച്ച രീതിയിലേക്ക് വീഡിയോ സ്ട്രീമിങ് വളർന്നത്. പബ്‌ജി ഗെയിം ലൈവ് ആയി കളിക്കുന്നത് സ്ട്രീം ചെയ്യുന്നത് വഴി പത്ത് ലക്ഷത്തിലധികം പ്രതിദിന കാഴ്ചക്കാരാണ് റമീസിന്റെ യുട്യൂബ് ചാനലിലേക്കെത്തുന്നത്. റമീസടക്കം മൂന്ന് പേരെയെയാണ് തെക്കേ ഇന്ത്യയിൽ നിന്ന് ബിജിഎം ആയി ഔദ്യോഗിക പങ്കാളികളായി ക്ഷണിച്ചിട്ടുള്ളത്. റെമീസിനിത് സന്തോഷങ്ങളുടെ നേട്ടം. ഇനിഈ യുവാവിന്റെ ശബ്ദവും പബ്ജിയുടെ ഇന്ത്യൻ പതിപ്പിൽ ഇനി മുഴങ്ങും.
ഏഴ് ലക്ഷത്തോളം ചെലവ് വരുന്ന ആത്യാധുനിക സംവിധാനത്തോട് കൂടിയുള്ള ഗെയിമിങ് റൂം, കാർ, ബൈക്ക് തുടങ്ങിയവയെല്ലാം ഗെയിമിങ് വഴി കൊണ്ടുള്ള വരുമാനം കൊണ്ട് ഈ യുവാവ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ലോക പ്രചാരമുള്ള പബ്‌ജി ഗെയിമിന്റെ ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് റമീസ് 24 ന്യൂസിനോട് പ്രതികരിച്ചു.
വീഡിയോ ഗെയിമിങ് രംഗത്തെ തുടർപഠനമാണ് റെമീസിന്റെ ലക്ഷ്യം. ബിരുദം പൂർത്തിയാക്കിയ ഇരുപത്തി മൂന്ന് വയസുകാരൻ ഇനി തന്റെ സ്വപ്നങ്ങളോടൊപ്പമുള്ള യാത്രയിലാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here