Advertisement

‘അഴിമതി ചിതൽ പോലെയാണ്’, മുക്തി നേടാൻ ഒരുമിച്ച് പ്രവർത്തിക്കണം: പ്രധാനമന്ത്രി

January 30, 2022
Google News 1 minute Read

രാജ്യത്ത് അഴിമതി ചിതൽ പോലെ പടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ ഒരുമിച്ച് എത്രയും വേഗം ഇതിൽ നിന്ന് മുക്തി നേടണമെന്നും അദ്ദേഹം പറഞ്ഞു. 2047 ഓടെ അഴിമതി രഹിത ഇന്ത്യ കാണാൻ ആഗ്രഹിക്കുന്നുവെന്ന ഒരു പെൺകുട്ടിയുടെ കത്തിന് മൻ കി ബാത്തിലൂടെ മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.

ഒരു കോടിയിലധികം കുട്ടികൾ പോസ്റ്റ്കാർഡുകൾ വഴി അവരുടെ ‘മൻ കി ബാത്ത്’ തനിക്ക് അയച്ചുനല്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞു. ഈ പോസ്റ്റ് കാർഡുകൾ രാജ്യത്തിന്റെ ഭാവിയിലേക്കുള്ള പുതിയ തലമുറയുടെ വിശാലവും സമഗ്രവുമായ വീക്ഷണത്തിന്റെ നേർക്കാഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അമ‍ർ ജവാ‍ൻ ജ്യോതി വിവാദം മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പരാമർശിച്ചു.

പല വിരമിച്ച സൈനികരും വിഷയത്തില്‍ തനിക്ക് കത്തെഴുതി. അമര്‍ജവാന്‍ ജ്യോതി പോലെ വീരമൃത്യു വരിച്ച സൈനീകരുടെ സംഭാവനകളും അനന്തമാണ്. എല്ലാവരു അവസരം ലഭിക്കുമ്പോൾ ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെന്നും വാക്സിനിലുള്ള വിശ്വാസം വര്‍ധിക്കുന്നത് പ്രത്യാശ നല്‍കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights : corruption-like-termite-people-should-work-together-to-get-rid-of-it

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here