ഗോവ തെരെഞ്ഞെടുപ്പ് 2022; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗോവയിൽ സന്ദർശനം നടത്തും

ഗോവ തെരെഞ്ഞെടുപ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗോവയിൽ സന്ദർശനം നടത്തും. സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ഇൻഡോർ പൊതുയോഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും.
നിലവിൽ ബിജെപി അധികാരത്തിലുള്ള ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കും. സന്ദർശന വേളയിൽ പോണ്ട, സാൻവോർഡെം, വാസ്‌കോ അസംബ്ലി മണ്ഡലങ്ങളിൽ ഒന്ന് വീതം മൂന്ന് പൊതുയോഗങ്ങളെ അമിത് ഷാ അഭിസംബോധന ചെയ്യുമെന്ന് ബിജെപി ഗോവ യൂണിറ്റ് പ്രസിഡന്റ് സദാനന്ദ് ഷേത് തനവാഡെ പറഞ്ഞു.
വൈകുന്നേരം 4:30 ന് പോണ്ടയിൽ നടക്കുന്ന ആദ്യ പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും, തുടർന്ന് 6:30 ന് സാൻവോർഡെമിലെ പരിപാടിയിൽ പങ്കെടുക്കും. രാത്രി എട്ടിന് വാസ്കോയിൽ അദ്ദേഹം അസംബ്ലി മണ്ഡലത്തിലെ അവസാന പൊതുയോഗം നടത്തും. “മൂന്ന് പൊതുയോഗങ്ങളും 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി ഉള്ള സ്ഥലത്താകും നടത്തുക , ഈ പരിപാടികളിൽ കൊവിഡ് 19 മായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിക്കും,” തനവാഡെ പറഞ്ഞു.
വാസ്കോയിലെ അവസാന റാലി 10 വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിൽ ഒരേസമയം തത്സമയ സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോണ്ട, സാൻവോർഡെം, വാസ്കോ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം രവി നായിക്, ഗണേഷ് ഗാവോങ്കർ, ദാജി സൽക്കർ എന്നിവരെയാണ് പാർട്ടി മത്സരിപ്പിച്ചത്.
ഈ മാസം ആദ്യം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചതിന് ശേഷം ബിജെപിയുടെ ഏതെങ്കിലും താരപ്രചാരകൻ അഭിസംബോധന ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ പൊതുയോഗമാണിത്.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഫിസിക്കൽ റാലികൾക്കും റോഡ്‌ഷോകൾക്കുമുള്ള നിരോധനം ജനുവരി 31 വരെ നീട്ടിയിരുന്നുവെങ്കിലും ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പരമാവധി 500 ആളുകളുമായി പൊതുയോഗങ്ങൾ അനുവദിച്ചു.എന്നിരുന്നാലും, രാഷ്ട്രീയ പാർട്ടികൾക്ക് പരമാവധി 300 പേരെ അല്ലെങ്കിൽ ഹാളിന്റെ ശേഷിയുടെ 50 ശതമാനത്തെ ഇൻഡോർ മീറ്റിംഗുകൾ നടത്താൻ ഇത് ഇളവ് അനുവദിച്ചിരുന്നു.
Story Highlights : goa-elections-2022-amit-shah-to-address-three-indoor-public-meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here