Advertisement

പ്രജ്ഞാ സിംഗിനു കൊവിഡ് സ്ഥിരീകരിച്ചു

January 31, 2022
Google News 2 minutes Read

ബിജെപി നേതാവും ഭോപ്പാലിൽ നിന്നുള്ള എംപിയുമായ സാധ്‌വി പ്രജ്ഞാ സിംഗ് താക്കൂറിനു കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പ്രജ്ഞാ സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനിപ്പോൾ ഡോക്ടർമാരുടെ പരിചരണത്തിലാണെന്നും കഴിഞ്ഞ രണ്ട് ദിവസത്തിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ കൊവിഡ് പരിശോധന നടത്തണമെന്നും പ്രജ്ഞ അറിയിച്ചു. താൻ ഗോമൂത്രം കുടിയ്ക്കാറുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് കൊവിഡ് ബാധിക്കാത്തതെന്നും നേരത്തെ അവർ അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷമായിരുന്നു പ്രജ്ഞയുടെ അവകാശവാദം. ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് ഗോമൂത്രം ഫലപ്രദമാണെന്നും ഭോപാൽ എംപി പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയാണ് പ്രജ്ഞയുടെ അവകാശവാദം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

“ഇന്ത്യൻ പശുക്കളുടെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ പകർച്ചവ്യാധി കുറയ്ക്കാൻ സഹായിക്കും. ഞാൻ എന്നും ഗോമൂത്രം കുടിയ്ക്കാറുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇപ്പോൾ കൊവിഡ് ബാധ ഇല്ലാത്തത്.”- പ്രജ്ഞ പറയുന്നു.

അതേസമയം, ഇന്ന് രാജ്യത്തെ കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 959 പേരാണ് മരണപ്പെട്ടത്. ടിപിആർ 15.77 ശതമാനമായി ഉയർന്നു. 18,31,268 പോസിറ്റീവ് കേസുകളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. ആകെ മരണം 4,95,050 ആയി. 2,62,628 പേർ കൊവിഡ് മുക്തരായി. 24 മണിക്കൂറിനിടെ 13,31,198 കൊവിഡ് പരിശോധനകളാണ് നടത്തിയത്.

Story Highlights : BJP leader Pragya Thakur Covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here