എംജി സര്‍വകലാശാലയിലെ കൈക്കൂലി കേസ്; ജീവനക്കാരെ സ്ഥലംമാറ്റി

എംജി സര്‍വകലാശാലാ ആസ്ഥാനത്ത് എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കും സെക്ഷന്‍ ഓഫിസര്‍ക്കും സ്ഥലംമാറ്റം. സംഭവത്തില്‍ അന്വേഷണം സുഗമമായി നടത്താനാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് അറിയിച്ചു. അന്വേഷണം നടത്താന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍ദേശിച്ചു. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും നടപടിക്ക് രജിസ്ട്രാറോട് ആവശ്യപ്പെടാനും അഡീ.ചീഫ് സെക്രട്ടറിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
അതേസമയം ജീവനക്കാരി എല്‍സി അടക്കമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട ഇടതുസംഘടനയുടെ ഇടപെടലിന്റെ തെളിവുകള്‍ പുറത്തുവന്നു. അതിനിടെ സര്‍വകലാശാലാ ആസ്ഥാനത്തേക്ക് എബിവിപിയുടെ പ്രതിഷേധവും ഇന്ന് നടന്നു. കൈക്കൂലി വാങ്ങിയതില്‍ സര്‍വകലാശാലയിലെ മറ്റ് ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം നടന്നത്. ജീവനക്കാരിക്കെതിരെ മുദ്രാവാക്യങ്ങളുമായി എ ബി വി പി പ്രവര്‍ത്തകര്‍ സര്‍വകലാശാലക്കുമുന്നില്‍ അണി നിരന്നിരുന്നു. ഇവരെ പീന്നീട് പൊലീസെത്തി നീക്കുകയായിരുന്നു. കൈക്കൂലി കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും കൈക്കൂലി വിവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നാണ് ഇടതുസംഘടനകളുടെ ആരോപണം.
Read Also : എംജി സര്‍വകലാശാല കൈക്കൂലി: സമഗ്ര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍
കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പണം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പേരുകള്‍ അടക്കം സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എംബിഎ മാര്‍ക്ക്‌ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കൈക്കൂലി വാങ്ങിയ സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ. എല്‍സിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലായത്. താന്‍ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റ് ജീവനക്കാര്‍ക്ക് കൈമാറാനാണെന്ന് എല്‍സി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു.
Story Highlights : mg university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here