Advertisement

മികച്ച കായിക താരത്തിനുള്ള വേൾഡ് ​ഗെയിംസ് പുരസ്കാരം പി.ആർ ശ്രീജേഷിന്

January 31, 2022
Google News 6 minutes Read
PR Sreejesh World Games Athlete of the Year 2021

മികച്ച കായിക താരത്തിനുള്ള വേൾഡ് ​ഗെയിംസ് പുരസ്കാരം മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിന്. ( PR Sreejesh World Games Athlete of the Year 2021 )

1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അർഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആ്ൽബർട്ട് മെ​ഗൻസ് ലോപസിനെ ബഹുദൂരം പിന്നിലാക്കിയാണ് പി.ആർ ശ്രീജേഷ് അഭിമാന നേട്ടം കൈവരിച്ചത്.

2004 ലാണ് ശ്രീജഷ് ജൂനിയർ നാഷണൽ ടീമിൽ ഇടം നേടുന്നത്. 2006 ലാണ് സീനിയർ നാഷണൽ ​ഗെയിമിൽ പങ്കെടുക്കുന്നത്. 2013ലെ ഏഷ്യാ കപ്പിൽ മികച്ച ​ഗോൾ കീപ്പർക്കുള്ള പുരസ്കാരം നേടി. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും 2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു പിആർ ശ്രീജേഷ്.

Read Also : പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം

2021 ലെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ യശസുയർത്തി കേരളത്തിന് അഭിമാനമായി ഹോക്കിയിൽ ഇന്ത്യൻ ടീം വെങ്കല മെഡൽ നേടാൻ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു. 41 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഹോക്കിയിൽ മെഡൽ ലഭിക്കുന്നത്. 2017 ൽ പത്മശ്രീയും 2015 ൽ അർജുന പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ് തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. മുൻ ലോം​ഗ്ജംപ് താരവും ആയുർവേദ ഡോക്ടറുമായ അനീഷയാണ് ഭാര്യ.

Story Highlights : PR Sreejesh World Games Athlete of the Year 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here