കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകം; ശശി തരൂർ എം.പി

കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് ശശി തരൂർ എം.പി. ബജറ്റിൽ ഒന്നുമില്ലെന്നും, പ്രഖ്യാപനങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എംജിഎൻആർഇജിഎ, പ്രതിരോധം, പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന മറ്റേതെങ്കിലും അടിയന്തര പ്രശ്നങ്ങളെ കുറിച്ചോ ബജറ്റിൽ പരാമർശിക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
‘അച്ഛേ ദിൻ’ വരാൻ രാജ്യം 25 വർഷം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “രാജ്യം ഭയാനകമായ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നു. അച്ഛേ ദിൻ എന്ന മരീചികയെ കൂടുതൽ ദൂരേക്ക് തള്ളിവിടുന്നതായി തോന്നുന്ന ഒരു ബജറ്റാണിത്. അച്ഛേ ദിൻ എത്താൻ ഇനിയും വർഷങ്ങൾ വേണ്ടിവരും, നമുക്ക് 25 വർഷം കൂടി കാത്തിരിക്കാം” അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ കറൻസിയെ സംബന്ധിച്ചിടത്തോളം സർക്കാർ ആ ദിശയിലേക്കാണ് പോകുന്നതെന്ന് വളരെ വ്യക്തമാണ്. ന്യായമായ ഒരു നിർദ്ദേശത്തെ ഞങ്ങൾ വിമർശിക്കുമെന്ന് ഞാൻ കരുതുന്നില്ല. ബജറ്റിൽ സാധാരണ പൗരന്മാർക്ക് വേണ്ടിയുള്ള പദ്ധതികളുടെ അഭാവത്തിൽ ഞങ്ങൾ ആശങ്കാകുലരാണ് – തരൂർ കൂട്ടിച്ചേർത്തു.
Story Highlights : extremely-disappointing-a-damp-squib-shashi-tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here