ബജറ്റ് ദിനത്തിൽ പ്രതീക്ഷയോടെ ഓഹരി വിപണി; വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി

- ബജറ്റ് 2022; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ഉടൻ
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെയാണ് നിക്ഷേപകരുള്ളത്. ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെൻസെക്സ് 680 പോയിന്റ് ഉയർന്നാണ് വ്യാപാരം തുടങ്ങിയത്. 0.94 ശതമാനമാണ് നേട്ടം. 58559.14 പോയിന്റിലാണ് ബിഎസ്ഇ സെൻസെക്സ് വ്യാപാരം ആരംഭിച്ചത്.
വിപണിയിലെ സൂചനകൾ പ്രതീക്ഷ നൽകുന്നതാണ്. നിഫ്റ്റിയിലും മികച്ച നേട്ടം ബജറ്റ് ദിനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. നിഫ്റ്റി 180 പോയിന്റ് നേട്ടത്തിൽ. ഇന്ന് നിഫ്റ്റി 17500 ലേക്ക് നീങ്ങുകയാണ്. 0.84 ശതമാനമാണ് നേട്ടം. 17485.50 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്.
Read Also : ബജറ്റ് 2022; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ഉടൻ
ഇന്ന് നിഫ്റ്റിയിൽ 1510 ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോൾ 473 ഓഹരികളുടെ മൂല്യം താഴേക്ക് പോയി. എന്നാൽ 65 ഓഹരികളുടെ മൂല്യത്തിൽ വ്യത്യാസമുണ്ടായില്ല.
ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ടാറ്റ മോട്ടോർസ്, ഐഒസി, ഐടിസി, ബജാജ് ഓട്ടോ എന്നീ കമ്പനികളുടെ ഓഹരികളുടെ മൂല്യം താഴേക്ക് പോയി.
Story Highlights : stock-market-live-sensex-nifty-rises-on-budget-day-opening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here