വാവ സുരേഷിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ( Updated at 7:15am)
കോട്ടയത്ത് പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. തലച്ചേറിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെട്ടതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി.
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ജീവൻ തിരിച്ചു പിടിക്കാൻ ഡോക്ടർമാരുടെ തീവ്ര ശ്രമം തുടരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണഗതിയിൽ ആയെങ്കിലും തലച്ചോറിലേക്കുള്ള രക്ത പ്രവാഹത്തിൽ ഇപ്പോഴും തടസം നേരിടുന്നുണ്ട്. ( vava suresh health condition status quo
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്.
കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Also : വാവ സുരേഷിന് സൗജന്യ ചികിത്സ നൽകും : മന്ത്രി വീണാ ജോർജ്
വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ! തന്നെ ആന്റി വെനം നൽകിയിരുന്നു.
ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Story Highlights : vava suresh health condition status quo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here