Advertisement

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍

February 3, 2022
Google News 1 minute Read

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്.സിയെ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍ . ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ചെന്നൈയിനായി നിന്‍തോയിംഗാന്‍ബ മീഠേ ലക്ഷ്യം കണ്ടപ്പോള്‍ ഹീര മോണ്ടാലിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഈസ്റ്റ് ബംഗാളിനായി ഡാരന്‍ സിഡോയലും ലാല്‍റിന്‍ലിയാന നംതെയും ഗോളടിച്ചു.(isl2022)

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇന്‍ജുറി ടൈമില്‍ ഗോളടിച്ച നംതെയാണ് ഈസ്റ്റ് ബംഗാളിനായി വിജയത്തോളം പോന്ന സമനില സമ്മാനിച്ചത്. ഈ സമനിലയോടെ ചെന്നൈയിന്‍ എഫ്.സി 14 മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നു. 15 മത്സരങ്ങളില്‍ നിന്ന് 10 പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ 10-ാം സ്ഥാനത്താണ്.

Story Highlights : isl-live-2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here