വി.സി പുനര്‍നിയമനം; സർക്കാരിനെ പഴിചാരി ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ സര്‍ക്കാരിനെ പഴിചാരി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി.സിയുടെ പുനര്‍നിയമനത്തിന് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്നാണ് ചുക്കാന്‍ പിടിച്ചത്. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പേര് നല്‍കിയതെന്ന വാദം തെറ്റാണെന്നും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വി.സി നിയമനത്തിൽ മുൻകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമാണെന്ന് ഗവർണർ പറഞ്ഞു. ഗവർണറുടെ നിർദേശപ്രകാരമാണ് പുനർ നിയമനം നൽകിയത് എന്നുള്ള വാർത്തകൾ പൂർണമായും വളച്ചൊടിക്കപ്പെട്ടതാണ്. നിയമനത്തിൽ പങ്കില്ലെന്ന് തെളിയിക്കാൻ നവംബർ 21 മുതൽ 23 വരെ സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും രാജ്ഭവൻ പുറത്തുവിട്ടു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രനാഥ് നവംബർ 21ന് തന്നെ വന്ന് കണ്ടു. വി സിയായ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനാണ് സർക്കാരിന് താൽപ്പര്യമെന്ന് അറിയിച്ചു. ഈ കാര്യത്തിലുള്ള സർക്കാരിന്റെ ഔദ്യോഗികമായ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് രാജ്ഭവനിൽ എത്തിക്കുമെന്ന് അറിയിച്ചതായും ഗവർണർ പറയുന്നു.
Story Highlights : no-role-in-vc-appointment-governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here