അവസാനമായി ഒരിക്കൽ കൂടി ഈ യൂണിഫോമിൽ; ഹൃദയങ്ങൾ കീഴടക്കി സൈനികന്റെ ട്വീറ്റ് …

രാജ്യത്തെ കാക്കുന്ന സൈനികരോട് നമുക്കൊരു പ്രത്യേക ആദരവുണ്ട്. ആ യൂണിഫോമിനോട് പ്രത്യേക സ്നേഹവും. അപ്പോൾ വർഷങ്ങളോളം അതണിഞ്ഞ സൈനികരെ കുറിച്ചോർത്ത് നോക്കു. ആ യൂണിഫോമുമായി അവർക്ക് ഒരു പ്രത്യേക വികാരമുണ്ട്. ദേശ സ്നേഹത്തിന്റെ ബോധവും ഓർമപ്പെടുത്തലും കൂടിയാണിത്. സൈനികരെ സംബന്ധിച്ചിടത്തോളം അവർക്ക് രാജ്യത്തോളം പ്രധാനപ്പെട്ട ഒന്നു തന്നെയാണിത്. ഒരു സൈനികന്റെ ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
What A Journey of Honour and Zimmewari
— KJS DHILLON?? (@Tiny_Dhillon) January 31, 2022
Jai Hind ?? pic.twitter.com/jjkCi8vMFs
നീണ്ട വർഷത്തെ രാജ്യസേവനത്തിന് ശേഷം അവസാനമായി യൂണിഫോം ധരിച്ച സൈനികന്റെ ഫോട്ടോയും ട്വീറ്റുമാണ് ട്വിറ്ററിൽ ഹൃദയങ്ങൾ കീഴടക്കുന്നത്. ലെഫ്റ്റനന്റ് ജനറൽ കെ ജെ എസ് ധില്ലോനാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. അദ്ദേഹം ചിനാർ കോർപ്സിൽ കശ്മീരിലെ സമാധാനത്തിനായി പ്രവർത്തിച്ചിരുന്നു. വിരമിക്കുന്നതിന് തൊട്ടുമുമ്പ് സൈനിക യൂണിഫോമിൽ നിൽക്കുന്ന ഒരു ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ഇത് തനിക്ക് ഓർമ്മകൾ തിരികെ കൊണ്ടുവരുന്നുവെന്നാണ് അദ്ദേഹം ഫോട്ടോയോടൊപ്പം കുറിച്ചത്.
ഇന്ത്യൻ ആർമിയിൽ സർവീസ് നടത്തുന്ന ജനറൽ ഓഫീസറാണ് ലെഫ്റ്റനന്റ് ജനറൽ കൻവാൾ ജീത് സിംഗ് ധില്ലൺ. 2020 മാർച്ച് 9 മുതൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് (സിഡിഎസ്) കീഴിൽ ഡയറക്ടർ ജനറൽ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയും ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഇന്റലിജൻസ്) ആയും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
നാഷണൽ ഡിഫൻസ് അക്കാദമി, ഖഡക്വാസ്ല & ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്നും ഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിൽ നിന്നും ബിരുദവും നേടി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here