Advertisement

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു

February 3, 2022
Google News 0 minutes Read

നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഗൂഢാലോചന കേസ് തയാറാക്കിയതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. നിലവില്‍ വന്നിരിക്കുന്ന മൊഴി വിശ്വാസത്തിലെടുക്കരുത്. പരാതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ത്ത് ഒരു കേസ് മെനയുകയാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

തന്റെ ദേഹത്ത് ആരും കൈവച്ചിട്ടില്ലെന്ന വാദം ദിലീപ് മുന്നോട്ട് വെക്കുന്നു. വിഡിയോ കണ്ടു കൊണ്ട് തന്റെ ദേഹത്ത് കൈവച്ച അന്വേഷണ ഉദ്യോഗസ്ഥനായ സുദര്‍ശനന്റെ കൈ വെട്ടണമെന്ന് ദിലീപ് പറഞ്ഞിരുന്നുവെന്നായിരുന്നു എഫ്‌ഐആറിലെ ആരോപണം. അത് തള്ളുന്നതാണ് ദിലീപിന്റെ പുതിയ വാദം. ബാലചന്ദ്രകുമാറിന്റെ മൊഴിയല്ലാതെ മറ്റൊരു തെളിവും അന്വേഷണ സംഘത്തിന്റെ പക്കലില്ലെന്നും പ്രതിഭാഗം പറഞ്ഞു. ഹാജരാക്കപ്പെട്ട തെളിവുകളുടെ വിശ്വാസത്യയും പ്രതിഭാഗം കോടതിയില്‍ ചോദ്യം ചെയ്തു.

ബാലചന്ദ്രകുമാര്‍ ഏത് ഡിവൈസില്‍ ഇത് റെക്കോര്‍ഡ് ചെയ്തുവെന്ന് വ്യക്തമാക്കുന്നില്ല. സാംസങ് ടാബിലാണെന്ന അദ്ദേഹത്തിന്റെ മൊഴി പൊലീസിനെ കണ്ടശേഷമാണ് എന്നും പ്രതിഭാഗം പറയുന്നു. റെക്കോര്‍ഡ് ചെയ്ത് ഫോണ്‍ എവിടെയാണെന്നും രാമന്‍പിള്ള ചോദിക്കുന്നു. പ്രതിയുടെ ഫോണ്‍ കണ്ടില്ലെങ്കില്‍ എല്ലാവാര്‍ക്കും വലിയ ബുദ്ധിമുട്ടാണ്. ബാലചന്ദ്രകുമാറിന്റെ ടാബിനെ കുറിച്ച് എന്നാല്‍ ആരും അന്വേഷിക്കുന്നില്ല. റെക്കോര്‍ഡ് ചെയ്ത ഓഡിയോയില്‍ വ്യക്തതിയില്ല. മുറിഞ്ഞു മുറിഞ്ഞാണ് കേള്‍ക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here