Advertisement

കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

February 3, 2022
Google News 2 minutes Read
tpr high in kerala and mizoram

കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കേസുകളും, ടിപിആറിലും വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ( tpr high in kerala and mizoram )

കേരളത്തിൽ ഇന്നലെ 52,199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്നലെ 29 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ.

മിസോറാമിൽ ഇന്നലെ 2145 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 29.12% ആണ് ടിപിആർ.

Read Also : കൊവിഡ് 19; മാറ്റിവച്ച പി എസ്‌ സി പരീക്ഷകൾ മാർച്ചിൽ നടത്താൻ തീരുമാനം

രാജ്യത്തെ 16 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആദ്യ ഡോസ് വാക്‌സിനേഷൻ 100% പൂർത്തീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല് സംസ്ഥാനങ്ങളിൽ 96-99% ശതമാനം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി. വാക്‌സിനേഷൻ കൂടുന്നത് മരണ നിരക്ക് കുറയുന്നതിന് സഹായിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.

34 പ്രദേശങ്ങളിൽ കൊവിഡ് ബാധ കുറയുന്നതായി റിപ്പോർട്ടുണ്ട്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്.

Story Highlights : tpr high in kerala and mizoram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here