കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഫെബ്രുവരി 15 മുതല്‍ പുനരാരംഭിക്കും

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഫെബ്രുവരി 15 മുതല്‍ പുനരാരംഭിക്കും. മാര്‍ച്ച് 5 വരെയുള്ള മത്സരക്രമമമാണ് കെഎഫ്എ പ്രഖ്യാപിച്ചത്. 15ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ലൂക്ക എഫ്സിയും എഫ്സി അരീക്കോടും ഏറ്റുമുട്ടും. കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ ഗോള്‍ഡന്‍ ത്രെഡ്സ് എഫ്സിയും എംഎ ഫുട്ബോള്‍ അക്കാദമിയും തമ്മിലാണ് ഇതേ ദിവസത്തെ കളി. എല്ലാ മത്സരങ്ങളും വൈകിട്ട് നാലിനാണ് കിക്കോഫ്. ജനുവരി 22 മുതലാണ് കെപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. നിലവില്‍ ഗ്രൂപ്പ് എയില്‍ സാറ്റ് തിരൂരും (6 പോയിന്റ്) ഗ്രൂപ്പ് ബിയില്‍ കേരള യുണൈറ്റഡ് എഫ്സിയും (7) ആണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്.
Story Highlights : Kerala Premier League matches will resume from February 15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here