കേരള പ്രീമിയര്‍ ലീഗ് കിരീടം ജേതാക്കളായി കേരള യുണൈറ്റഡ്
മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഗോകുലത്തെ പരാജയപ്പെടുത്തി കേരള പ്രീമിയര്‍ ലീഗ് കിരീടം ജേതാക്കളായി കേരള യുണൈറ്റഡ്. വയനാട് കല്‍പ്പറ്റയിലെ എംകെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരളയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് യുണൈറ്റഡ് ജേതാക്കളായത്. മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റ് മാത്രം ശേഷിക്കെ അബദ്ധത്തില്‍ പിറന്ന സെല്‍ഫ് ഗോളില്‍ നിന്ന് ഗോകുലം ഗോള്‍ വഴങ്ങി.(Kerala United won Kerala Premier League)
ഗോകുലം ഡിഫന്‍ഡര്‍ നല്‍കിയ ബാക് പാസ് ഗോള്‍ കീപ്പര്‍ ജെയിംസ് കിത്തന് കൈപ്പിടിയിലൊതുക്കാന്‍ ആകാതെ വന്നതോടെ യുണൈറ്റിന് ഗോള്‍ തുണയ്ക്കുകയായിരുന്നു. കേരള യുണൈറ്റഡിന്റെ ആദ്യ കേരള പ്രീമിയര്‍ ലീഗ് കിരീടനേട്ടമാണിത്.
അഞ്ച് തവണ കെപിഎല്ലില്‍ ഫൈനല്‍ കളിച്ച ഗോകുലം കേരളയ്ക്ക് ഇത് മൂന്നാം തവണയാണ് തോല്‍വി അറിയുന്നത്. അതേസമയം രണ്ട് തവണ ടീം കിരീടജേതാക്കളായിട്ടുമുണ്ട്. കെപിഎല്‍ ജേതാക്കളായതോടെ കേരള യുണൈറ്റഡിന് അടുത്ത സീസണ്‍ ഐ ലീഗിന്റെ രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടാനാകും.
Read Also: നിസ്സാരം…; പ്രതീക്ഷ തെറ്റിക്കാതെ കങ്കാരുപ്പട; ഇന്ത്യക്കെതിരായ പരമ്പര സമനിലയിൽ
സെമി ഫൈനലില്‍ വയനാട് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് കേരള യുണൈറ്റഡ് ഫൈനലിലെത്തിയത്. സെമി ഫൈനലില്‍ ഇരു പാദങ്ങളിലുമായി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഗോകുലം കേരള എഫ്‌സി കോവളം എഫ്‌സിയെ തകര്‍ത്തത്.
Story Highlights: Kerala United won Kerala Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here