കച്ചമുറുക്കി ഗോകുലം കേരള എഫ്സി; കേരള പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്

കേരള പ്രീമിയർ ലീഗിൽ ഇന്ന് കലാശ പോരാട്ടം. വയനാട് കൽപ്പറ്റയിലെ എംകെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 07:30 ആണ് കിക്ക്‌ഓഫ്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഗോകുലം ഇന്ന് കളിക്കളത്തിൽ ഇറങ്ങുന്നത്. പോർച്ചുഗീസ് പരിശീലകൻ പോളോ ജോർജ് സാന്റോസാണ് മലബാറിയൻസിന്റെ മുഖ്യ പരിശീലകൻ. മൊഹമ്മദൻസ് ക്ലബ്ബിനെ ഐ ലീഗ് രണ്ടാം ഡിവിഷനിൽ ജേതാക്കളാക്കിയ നൈജീരിയൻ പരിശീലകൻ സഹീദ് റാമോനാണ് കേരള യുണൈറ്റഡിന്റെ പരിശീലകൻ. കേരള പ്രീമിയർ ലീഗ് ജേതാക്കൾക്ക് അടുത്ത സീസൺ ഐ ലീഗിന്റെ രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടാൻ സാധിക്കും. എന്നാൽ, ഫൈനലിലേക്ക് യോഗ്യത നേടിയ ഗോകുലം കേരള എഫ്‌സിയുടെ സീനിയർ നിര നിലവിൽ ഐ ലീഗിന്റെ ഭാഗമാണ്. അതിനാൽ, ഫൈനലിലേക്ക് യോഗ്യത നേടിയ കേരള യുണൈറ്റഡിന് ഐ ലീഗ് രണ്ടാം ഡിവിഷൻ യോഗ്യത ഉറപ്പിച്ചു. Kerala Premier League final today
ഘാന മുന്നേറ്റ താരം സാമുവൽ മെൻസാഹ് കോനെയാണ് ഗോകുലത്തിന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. പത്ത് ഗോളുകൾക്കാണ് തരാം ഈ സീസണിൽ ഗോകുലത്തിനായി നേടിയത്. സെമി ഫൈനലിൽ ഇരു പാദങ്ങളിലുമായി മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ഗോകുലം കേരള എഫ്‌സി കോവളം എഫ്‌സിയെ തകർത്തത്. സെമി ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വയനാട് യുണൈറ്റഡ് എഫ്‌സിക്ക് എതിരെ കേരള യുണൈറ്റഡ് വിജയിച്ചത്.
Read Also: ഐഎസ്എൽ 2022-23; കിരീടത്തിൽ മുത്തമിട്ട് എടികെ മോഹൻ ബഗാൻ, വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ
സൂപ്പർ സിക്സ് ഘട്ടത്തിൽ നിന്ന് ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയവരാണ് ഈ സീസൺ കേരള പ്രീമിയർ ലീഗിന്റെ സെമിയിലേക്ക് യോഗ്യത നേടിയത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരള പോലീസിനെ തഴഞ്ഞതിൽ കേരള ഫുട്ബോൾ അസോസിയേഷൻ എതിരെ ധരാളം വിമർശനങ്ങളുണ്ട്. തുടർന്ന്, അവർക്ക് പകരം കോവളം എഫ്‌സിക്ക് അവസരം കൊടുക്കുകയായിരുന്നു അസോസിയേഷൻ.
Story Highlights: Kerala Premier League final today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here