കേരള പ്രീമിയര്‍ ലീഗ്: ഗോകുലം കേരള ഫൈനലില്‍
കേരള പ്രിയിമർ ലീഗ് ഫൈനൽ ഗോകുലം കേരള എഫ്‌സി ഉറപ്പിച്ചു. കോവളം എഫ്സിയെ സെമി ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തകർത്തത്. ആദ്യ പാദത്തിൽ ഗോകുലം കേരള 1-.0ന് വിജയിച്ചിരുന്നു. ഇതോടെ അഗ്രിഗേറ്റ് സ്കോറിൽ കേരള എഫ്സി 4-0ത്തിനാണ് വിജയം കണ്ടത്.
Read Also: ഐ ലീഗീൽ ഗോകുലം കേരള എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നെറോക്കാ എഫ് സി
ഗോകുലം കേരളയ്ക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടിയത് സാമുവൽ ഗോകുലമാണ്. ഗോകുലത്തിന്റെ ഗോളുകൾ 45, 67 മിനിട്ടുകളിലായിരുന്നു. ഗോകുലം കേരളയ്ക്കായി ഇന്ന് ആദ്യം വല കുലുക്കിയത് മൂന്നാം മിനിട്ടിൽ കെല്‍വിനാണ്. ഫൈനലിൽ ഗോകുലത്തിന്റെ എതിരാളി കേരള യുണൈറ്റഡ് ആയിരിക്കും. കേരള യുണൈറ്റഡ് വയനാട് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.
Story Highlights: Gokulam Kerala FC in Kerala Premier League final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here