ചെന്നിത്തലയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് വി.ഡി.സതീശന്‍

കണ്ണൂര്‍ വിസി നിയമനത്തില്‍ ആര്‍.ബിന്ദുവിനെതിരായി രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ലോകായുക്ത തള്ളിയ സംഭവത്തില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിപക്ഷത്തെ എല്ലാവരുമായി ആലോചിച്ചാണ് രമേശ് ചെന്നിത്തല കേസ് കൊടുത്തത്. പ്രതിപക്ഷത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹം കേസ് കൊടുത്തതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
വി.സി പുനര്‍നിയമത്തില്‍ മന്ത്രി കത്തെഴുതിയാല്‍ സ്വീകരിക്കേണ്ട ബാധ്യത ചാന്‍സലറായ ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ ചെയ്തതും നിയമവിരുദ്ധമായ കാര്യമാണ്. മന്ത്രിയും ചാന്‍സലറും ഒരു പോലെ തെറ്റു ചെയ്തു. പ്രോ വി.സി എന്ന നിലയിലാണ് മന്ത്രി ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്ത് കൊടുത്തത്. അങ്ങനെയെങ്കില്‍ ഗവര്‍ണറും മന്ത്രിയും കൂടി വി.സിയെ നിയമിച്ചാല്‍ പോരെ? നിയമസഭ നിയമം പാസാക്കിയത് ഷോക്കേസില്‍ വയ്ക്കാനാണോ? പ്രതിപക്ഷം ലോകായുക്തയെ അല്ല ലോകായക്ത വിധിയെ ആണ് വിമര്‍ശിക്കുന്നത്. എതിരായി വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡിജിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത് സിപിഎമ്മാണ്. അത്തരമൊരു സംസ്‌കാരമല്ല യുഡിഎഫിനും കോണ്‍ഗ്രസിനുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : VD Satheesan says Chennithala will not be allowed to be isolated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here