മുംബൈയിലെ മൂന്ന് ശതമാനം വിവാഹ മോചനങ്ങള്‍ക്ക് കാരണം
ഗതാഗതക്കുരുക്കെന്ന് അമൃത ഫഡ്നാവിസ്

മുംബൈയ് നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം രൂക്ഷമായ ഗതാഗതക്കുരുക്കാണെന്ന വിവാദ പ്രസ്താവനയുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് രംഗത്ത്. മാദ്ധ്യമ പ്രവര്‍ത്തകരോട് നഗരത്തിലെ റോഡുകളുടെയും ഗതാഗത സംവിധാനത്തിന്റെയും ദുരവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമൃത ഫഡ്നാവിസ് ഇത്തരത്തില്‍ വിചിത്രമായ അഭിപ്രായപ്രകടനം നടത്തിയത്. ( Ex Chief Minister’s Wife Amruta)
മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതിനാലാണ് മൂന്ന് ശതമാനം ആളുകള്‍ വിവാഹ മോചനത്തിലേക്ക് പോയതെന്നാണ് അമൃത ഫഡ്നാവിസ് വ്യക്തമാക്കിയത്.
Read Also : സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കാതെ, കുട്ടികളെ രംഗത്തിറങ്ങി ബിജെപിയുടെ പ്രതിഷേധം; വിമർശനം ശക്തം
ദവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയെന്ന നിലയിലല്ല, ഒരു സ്ത്രീ എന്ന നിലയിലാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നതെന്നും വേഗത്തില്‍ എവിടെയെങ്കിലും എത്താന്‍ ആഗ്രഹിക്കുമ്പോള്‍ റോഡിലെ കുഴികള്‍ തനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അമൃത ഫഡ്നാവിസ് വ്യക്തമാക്കി.
എന്നാല്‍ ഈ അഭിപ്രായത്തെ പരിഹസിച്ചുകൊണ്ട് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. ‘ഇന്നത്തെ ഏറ്റവും മികച്ച യുക്തി’ എന്നുപറഞ്ഞ് പരിഹസിച്ചുകൊണ്ടാണ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചത്. അഭിപ്രായ പ്രകടനത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളില്‍ അമൃത ഫഡ്നാവിസിനെ പരിഹസിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
Story Highlights: 3% Divorces In Mumbai Due To Potholes & Traffic, Explains Ex Chief Minister’s Wife Amruta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here