Advertisement

തിരിച്ചുവരവ് ആഘോഷമാക്കാന്‍ മീരാ ജാസ്മിന്‍, ഗ്ലാമര്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ വൈറല്‍

February 5, 2022
Google News 3 minutes Read

ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ‘മകളി’ലൂടെ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നടി മീരാജാസ്മിന്‍. തിരിച്ചു വരവിന് മുന്നോടിയായി താരം ഇന്‍സ്റ്റഗ്രാമില്‍ ഒഫീഷ്യല്‍ പേജും ആരംഭിച്ചിട്ടുണ്ട്. ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങള്‍ പങ്കുവച്ചത്. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുല്‍ ജംഗിയാനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. (Actress Meera Jasmine makes comeback to cinema)

സിനിമയില്‍ വീണ്ടും സജീവമാവാനൊരുങ്ങുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ നടിമാരില്‍ ഒരാളായ മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. തിരിച്ചുവരവിലെ ചിത്രങ്ങള്‍ക്ക് പ്രതികരണവുമായി നിരവധി ആരാധകരാണെത്തിയത്. താരം പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

കാരവാനില്‍ നിന്നുള്ള താരത്തിന്റെ ഡാന്‍സ് അടുത്തിടെ വൈറലായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മീര ജാസ്മിന്‍ അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂമരം എന്ന സിനിമയില്‍ അതിഥിവേഷത്തിലും താരം എത്തിയിരുന്നു.

Read Also : ഗീതു മോഹന്‍ദാസും ഭാവനയും സംയുക്താവര്‍മ്മയും ഒന്നിച്ചപ്പോള്‍!<br>ചിത്രങ്ങള്‍ വൈറല്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ മീരാ ജാസ്മിന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പാഠം ഒന്ന്, ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും കരസ്ഥമാക്കി.

സൂത്രധാരന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ അരങ്ങേറ്റം കുറിച്ചത്. കമല്‍ സംവിധാനം ചെയ്ത ഗ്രാമഫോണായിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. അതില്‍ നവ്യാ നായര്‍ക്കും ദിലീപിനുമൊപ്പമാണ് അഭിനയിച്ചത്. ഗ്രാമഫോണിലെ ജെന്നിഫര്‍ എന്ന ജൂത പെണ്‍കുട്ടിയുടെ വേഷം ഏറെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.

സംവിധായകന്‍ കമലിന്റെ കീഴില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഭാവന എന്നിവര്‍ക്കൊപ്പം അഭിനയിച്ച സ്വപ്നക്കൂടാണ് മൂന്നാമത്തെ ചിത്രം. ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന ചിത്രത്തിലൂടെയാണ് മീര മലയാള സിനിമയില്‍ സ്ഥാനമുറപ്പിക്കുന്നത്. ആ ചിത്രത്തില അഭിനയത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു.

Story Highlights: Actress Meera Jasmine makes comeback to cinema 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here