പീഡനപരാതിക്ക് പിന്നില്‍ ദിലീപ്; ഭീഷണിപ്പെടുത്തിയാലും പിന്മാറില്ലെന്ന് ബാലചന്ദ്രകുമാര്‍

തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ ദിലീപെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ലെന്ന് ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ബാലചന്ദ്രകുമാറിനെതിരായി പരാതി നല്‍കിയത്. പത്ത് വര്‍ഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടില്‍ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയില്‍ പറയുന്നു.
Read Also : ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അധികവാദങ്ങള്‍ സമര്‍പ്പിച്ചു
ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയയാളാണ് ബാലചന്ദ്രകുമാര്‍. അതേസമയം കേസില്‍ സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് രേഖമൂലം ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്കു ശേഷം ദിലീപിന്റെ അഭിഭാഷകന്‍ അധികവാദങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അത് രേഖമൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അഭിഭാഷകന്‍ മുഖേന മറുപടി കോടതിയില്‍ ഇന്ന് ഫയല്‍ ചെയ്തത്. ഇന്നും നാളെയും ഇതുപരിശോധിക്കും. പ്രോസിക്യൂഷന്റെ വാദം കൂടി പരിഗണിച്ച് കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയും. തിങ്കളാഴ്ച രാവിലെ 10.15നു ജസ്റ്റിസ് പി.ഗോപിനാഥാണ് കേസില്‍ വിധി പറയുക.
Story Highlights: balachandra kumar, rape case, dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here