ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അധികവാദങ്ങള്‍ സമര്‍പ്പിച്ചു

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി രേഖമൂലം ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്കു ശേഷം ദിലീപിന്റെ അഭിഭാഷകന്‍ അധികവാദങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അത് രേഖമൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അഭിഭാഷകന്‍ മുഖേന മറുപടി കോടതിയില്‍ ഇന്ന് ഫയല്‍ ചെയ്തത്. ഇന്നും നാളെയും ഇതുപരിശോധിക്കും. പ്രോസിക്യൂഷന്റെ വാദം കൂടി പരിഗണിച്ച് കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയും.
തിങ്കളാഴ്ച രാവിലെ 10.15നു ജസ്റ്റിസ് പി.ഗോപിനാഥാണ് കേസില്‍ വിധി പറയുക. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ ആവശ്യപെട്ടിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കില്‍ ഗൂഡാലോചന തെളിയിക്കാന്‍ കഴിയുമായിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയുള്ള ഇടക്കാല കോടതി ഉത്തരവ് അന്വേഷണത്തെ ബാധിച്ചു. പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
Story Highlights: Additional arguments were filed in Dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here