Advertisement

5-11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക കൊവിഡ് വാക്സിനുമായി കുവൈറ്റ്

February 5, 2022
Google News 2 minutes Read

അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം കുവൈറ്റില്‍ ആരംഭിച്ചു. രണ്ട് ഡോസ് ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ 21 ദിവസത്തെ ഇടവേളയിലാണ് നല്‍കുന്നത്. 5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്കിടയില്‍ ഫൈസര്‍ വാക്സീന്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ തീരുമാനിച്ചത്. (COVID-19 vaccination to children)

കുട്ടികള്‍ക്കുള്ള വാക്സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രക്ഷിതാക്കളോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മന്ത്രാലയത്തിന്റെ കണക്കുകൂട്ടലനുസരിച്ച് കുവൈറ്റില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ നാല് ലക്ഷത്തിലധികം കുട്ടികളാകും വാക്‌സിന്‍ സ്വീകരിക്കാനെത്തുക.

Read Also : വാക്‌സിനേഷനില്‍ സംസ്ഥാനം മുന്നില്‍; ആദ്യഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 92.2% ശതമാനം പേര്‍

ഈ ആഴ്ച തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യ മേഖലയില്‍ പുതിയ നിയമനങ്ങള്‍ നടത്തുമെന്നും അപകടസാധ്യത കൂടുതലുള്ള കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് അറിയിച്ചു.
അന്താരാഷ്ട്ര സംഘടനകളുടെ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Kuwait to offer COVID-19 vaccination to children aged 5 to 11

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here