Advertisement

‘തേജസ്വി ആര്‍ജെഡി അധ്യക്ഷാനാകുമെന്ന് പ്രചരിപ്പിക്കുന്നത് വിഡ്ഢികള്‍’; വാര്‍ത്ത തള്ളി ലാലു പ്രസാദ് യാദവ്

February 5, 2022
Google News 2 minutes Read

താന്‍ രാഷ്ട്രീയ ജനതാ ദള്‍ അധ്യക്ഷ സ്ഥാനം ഉടന്‍ ഒഴിയുമെന്ന പ്രചരണം വാസ്തവമല്ലെന്ന് ലാലു പ്രസാദ് യാദവ്. താന്‍ സ്ഥാനം ഒഴിഞ്ഞ് പകരം മകന്‍ തേജസ്വി യാദവിനെ അധ്യക്ഷ പദവിലേക്ക് കൊണ്ടുവരുമെന്ന് പ്രചരിപ്പിക്കുന്നത് വിഡ്ഢികള്‍ മാത്രമാണെന്ന് ലാലു പ്രസാദ് യാദവ് പ്രതികരിച്ചു. ഊഹാപോഹങ്ങള്‍ വാര്‍ത്തയായി പ്രചരിപ്പിക്കേണ്ടതില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക നീക്കങ്ങള്‍ യഥാസമയം മാധ്യമങ്ങളെ അറിയിക്കുമെന്നും ലാലു പ്രസാദ് വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ഉടന്‍ നേതൃമാറ്റമുണ്ടാകുമെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങളെ തള്ളി ആര്‍ ജെ ഡി നേതാവ് തേജ് പ്രതാപ് യാദവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആര്‍ ജെ ഡിയെ നയിക്കാന്‍ ലാലു പ്രസാദ് യാദവ് ശക്തനും സന്നദ്ധനും ആണെന്നും തേജസ്വിയ്ക്ക് അധ്യക്ഷ സ്ഥാനം നല്‍കി ലാലു പ്രസാദ് ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് പ്രതാപ് യാദവ് ഇന്നലെ പ്രതികരിച്ചത്.

Read Also താരപ്രചാരകരുടെ പട്ടികയില്‍ ഞാനില്ലാത്തതിന്റെ കാരണം രഹസ്യമല്ല’; കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി മനീഷ് തിവാരി

ഫെബ്രുവരി 10ന് പാറ്റ്‌നയില്‍ വെച്ചാണ് ആര്‍ ജെ ഡി എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടക്കുന്നത്. പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രബ്രി ദേവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ലാലു പ്രസാദ് യാദവും തേജസ്വി യാദവും യോഗത്തില്‍ പങ്കെടുക്കും. 2020ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവാണ് ആര്‍ ജെ ഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. തേജസ്വിയുടെ നേതൃത്വത്തിന് കീഴില്‍ യുവാക്കളുടെ വലിയ നിര തന്നെ അണി നിരന്നത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്തിരുന്നു.

Story Highlights: lalu prasad yadav against spreading news tejashwi yadav rjd chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here