Advertisement

എം.ശിവശങ്കറുടെ പുസ്‌തകം സർവീസ് ചട്ടങ്ങളുടെ ലംഘനം: എം.എം ഹസൻ ട്വന്റി ഫോറിനോട്

February 5, 2022
Google News 2 minutes Read

എം ശിവശങ്കറുടെ പുസ്‌തകം സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എം എം ഹസൻ. സർക്കാരിന്റെ സ്തുതി പാടിയാണ് എം ശിവശങ്കർ പുസ്‌തകം എഴുതിയിരിക്കുന്നത്. പുസ്‌തകം എഴുതിയതിന് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്ത സർക്കാർ ഇതിന് മറുപടി പറയണമെന്നും എം എം ഹസൻ ട്വന്റി ഫോറിനോട് പ്രതികരിച്ചു.

ഇതിനിടെ കെ.ടി.ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമേയുള്ളുവെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ രംഗത്തുവന്നു. സത്യം എപ്പോഴായാലും പുറത്തുവരുമെന്ന് കെ.ടി.ജലീലിന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വിഡിയോയ്‌ക്കൊപ്പമാണ് കെ.ടി.ജലീല്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നന്.

സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. എന്തൊക്കെയായിരുന്നു പുകില്‍?
എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും കെ.ടി.ജലീല്‍ പറയുന്നു. സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോയെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. തനിക്കെതിരേ വസ്തുതാ വിരുദ്ധമായ വിമര്‍ശനമുയര്‍ത്തിയവര്‍ക്കും മറുപടി നല്‍കുന്നുണ്ട് ജലീല്‍. ‘പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!’ എന്ന കുറപ്പോടുകൂടിയാണ് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Read Also : സ്പേസ് പാർക്കിൽ ജോലി വാങ്ങിത്തന്നത് എം ശിവശങ്കർ; മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ഏക ബന്ധം എം ശിവശങ്കറുമായി; സ്വപ്‌നാ സുരേഷ് ട്വന്റിഫോറിനോട്

മുൻ മന്ത്രി കെ ടി ജലീലുമായുള്ളത് ഔദ്യോഗിക ബന്ധം മാത്രമാണെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത ആരോപണങ്ങൾ പറഞ്ഞ് കൂടുതൽ വേദനിപ്പിച്ചത് എം ശിവശങ്കർ. മുഖ്യമന്ത്രിയുടെ ഓഫീസുമായിയുള്ള ഏക ബന്ധം എം ശിവശങ്കർ മാത്രമാണ്. സാരിത്തും സന്ദീപുമാണ് പി ശ്രീരാമകൃഷ്ണനെ ഉദ്ഘടനത്തിന് ക്ഷണിച്ചതെന്നും സ്വപ്‌നാ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: M M Hassan on M Sivasanker’s book

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here