Advertisement

‘സമത്വത്തിന്റെ പ്രതിമ’ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു

February 5, 2022
Google News 2 minutes Read

ഹൈദരാബാദിൽ ‘സമത്വത്തിന്റെ പ്രതിമ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 216 അടി ഉയരമുള്ള രാമാനുജാചാര്യയുടെ പഞ്ചലോഹ പ്രതിമയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. രാമാനുജാചാര്യയുടെ അറിവും ആശയങ്ങളും രാജ്യത്തിന് മാർഗദർശിയാണെന്നും, സമത്വത്തിന്റെ പ്രതിമ യുവാക്കൾക്ക് പ്രചോദനം ആണെന്നും പ്രധാന മന്ത്രി പറഞ്ഞു.

പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ഭക്തി പ്രസ്ഥാനത്തിന്റെ പതാക വാഹകനായിരുന്ന രാമാനുജാചാര്യയുടെ കൂറ്റൻ പ്രതിമയാണിത്. പഞ്ചലോഹത്തിൽ നിർമ്മിച്ച 216 അടി ഉയരമുള്ള പ്രതിമ, 54 അടി ഉയരമുള്ള ഭദ്ര വേദിയെന്ന വേദ ലൈബ്രറി കെട്ടിടത്തിന്റെ മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ചുറ്റുമായി 108 ക്ഷേത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്. ജാതി- മത ഭേദമില്ലാതെ സമസ്ത മേഖലകളിലും സമത്വം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന രാമാനുജാചാര്യനോടുള്ള ആദരാസൂചകമായാണ് പ്രതിമക്ക് സമത്വത്തിന്റെ പ്രതിമ എന്ന പേര് നൽകിയത്.

Story Highlights: Modi Inaugurates Statue Of Equality Ramanujacharya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here