Advertisement

ഓപറേഷന്‍ ബ്രേക് ത്രൂ മൂന്നാം ഘട്ടം: മുല്ലശേരി കനാല്‍ നവീകരണം തുടങ്ങി

February 5, 2022
Google News 1 minute Read

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു നടപ്പിലാക്കുന്ന ഓപറേഷന്‍ ബ്രക്ക് ത്രൂ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മുല്ലശേരി കനാല്‍ നവീകരണം ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കനാലിന്റെ നവീകരണമാണു ഇന്നു തുടങ്ങിയത്.
കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് അനുവദിച്ച 10 കോടി രൂപ മുതല്‍മുടക്കിയാണു പ്രവര്‍ത്തനങ്ങള്‍. ജലസേചന വകുപ്പാണു നേതൃത്വം നല്‍കുന്നത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എം.ജി.റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിനു കാരണം മുല്ലശേരി കനാലിലെ തടസങ്ങളാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

Read Also : ഭൂമി തരംമാറ്റല്‍; ഫോര്‍ട്ട്കൊച്ചിയില്‍ കെട്ടികിടക്കുന്നത് ആയിരക്കണക്കിന് ‘ജീവിതങ്ങള്‍’

ഇതിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുന്നത്. ഇവിടത്തെ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടെ ഈ ഭാഗങ്ങളിലെ വെള്ളക്കെട്ടിനു പരിഹാരമാകും.
കനാലിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം ജോലികള്‍ ആരംഭിക്കും. രാത്രിയും പകലും ജോലികള്‍ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. നാലു മീറ്റര്‍ വീതിയിലാണു കനാല്‍ നവീകരിക്കുക. രണ്ടര മീറ്ററ്റോളം ബെഡ് ലെവല്‍ താഴ്ത്തും. കനാല്‍ കായലിനോട് ചേരുന്ന ഭാഗംവരെ നവീകരണം നടത്തും. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ബാജി ചന്ദ്രന്റെ മേല്‍നോട്ടത്തിലാണു ജോലികള്‍ പുരോഗമിക്കുന്നത്. ഓപറേഷന്‍ ബ്രേക്ക് ത്രൂവിന്റെ മൂന്നാം ഘട്ടമാണു പുരോഗമിക്കുന്നത്.

Story Highlights: operation break thru face 03

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here