Advertisement

മൂന്നാറില്‍ പുഴയിലേക്ക് മൂത്രമൊഴിച്ചു; യുവാവിന് 300 രൂപ പിഴ

February 5, 2022
Google News 0 minutes Read

മൂന്നാര്‍: മൂന്നാറില്‍ പുഴയിലേക്ക് മൂത്രമൊഴിച്ച യുവാവില്‍ നിന്ന് പിഴ ഈടാക്കി. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു എന്ന കുറ്റത്തിനാണ് 300 രൂപ പഞ്ചായത്ത് അധികൃതര്‍ യുവാവില്‍ നിന്ന് പിഴയായി ഈടാക്കിയത്.
മൂന്നാര്‍ പോസ്റ്റ്ഓഫീസ് കവലയിലെ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് മുതിരപുഴയിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്. തൊട്ടടുത്ത് ശൗചാലയമുണ്ടായിട്ടും പതിവായി ആളുകള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ട പഞ്ചായത്ത് അധികൃതര്‍ പല തവണ താക്കീത് നല്‍കിയെങ്കിലും ഈ പ്രവണത തുടര്‍ന്നതിനാലാണ് പഞ്ചായത്ത് പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് മുതിരപുഴയിലേക്ക് മൂത്രമൊഴിച്ച യുവാവ് പിടിയിലാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here