Advertisement

ലതാജിയുടെ ഓര്‍മകളില്‍ ബോളിവുഡ് ലോകം

February 6, 2022
Google News 23 minutes Read

വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ് ലോകം. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ് ലതാജിക്ക് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.

മേരി ആവാസ് ഹായ് പെഹ്ചാൻ ഹേ, ഗർ യാദ് രഹേ…അങ്ങനെയൊരു ശബ്ദം എങ്ങനെ മറക്കാൻ കഴിയും!ലതാ മങ്കേഷ്‌കർ ജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആത്മാർത്ഥമായ അനുശോചനവും പ്രാർത്ഥനയുമെന്ന് അക്ഷയ് കുമാര്‍ കുറിച്ചു.

ഹൃദയത്തില്‍ ലതാജിക്കുളള സ്ഥാനം മറ്റൊരാള്‍ക്കും ഒരുകാലത്തും എടുക്കാനാവില്ല. അത്രയേറെ സംഗീതത്തിലൂടെ അവർ നമ്മുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് അനില്‍ കപൂര്‍ കുറിച്ചു.

വരും തലമുറകൾക്കായി കാത്തുസൂക്ഷിക്കുന്ന ഗാനങ്ങളുടെ വലിയൊരു പാരമ്പര്യം അവശേഷിപ്പിക്കുന്നു. ലതാജിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് ബോണി കപൂര്‍ ട്വീറ്റ് ചെയ്തു.

ലതയുടെ ശബ്ദം എന്നും ഇന്ത്യയുടെ ശബ്ദമായിരിക്കുമെന്നാണ് ദിയ മിര്‍സ ട്വീറ്റ് ചെയ്തത്. ലതാ മങ്കേഷ്കർജിയുടെ ശബ്ദം എന്നും ഇന്ത്യയുടെ ശബ്ദമായിരിക്കും. ഇന്ത്യയുടെ മഹത്തായ രാപ്പാടി. നമ്മുടെ ഭാരതരത്നംമെന്നും ദിയ മിർസ കുറിച്ചു.

ലതാജിയുടെ പാട്ടുകള്‍ കേട്ട് വളരാനായതില്‍ നാം എത്ര ഭാഗ്യവാന്മാരാണെന്ന് അജയ് ദേവ്ഗണും ട്വീറ്റ് ചെയ്തു.എന്നെന്നേക്കുമായിയുള്ള ഒരു ഐക്കൺ ആണ് ലതാജി. ലതാജിയുടെ പാട്ടുകൾ കേട്ട് വളർന്ന നമ്മൾ എത്ര ഭാഗ്യവാന്മാരായിരുന്നു. മങ്കേഷ്‌കറിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് അജയ് ദേവ്ഗൺ കൂട്ടിച്ചേർത്തു.

Read Also : ലതാ മങ്കേഷ്‌കറുടെ വിയോഗം; ദേശീയ പതാക താഴ്ത്തിക്കെട്ടും; രാജ്യത്ത്‌ രണ്ട് ദിവസത്തെ ദുഃഖാചരണം

Story Highlights: Bollywood in Lataji’s memory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here