Advertisement

കേരളവര്‍മ കോളജ് ഗ്രൗണ്ട് പാട്ടത്തിന് നല്‍കുന്നത് അനീതി; പ്രതിഷേധവുമായി സി. വി പാപ്പച്ചന്‍

February 6, 2022
Google News 1 minute Read
cv pappachan

തൃശൂര്‍ കേരളവര്‍മ കോളജ് ഗ്രൗണ്ട് കെസിഎക്ക് പാട്ടത്തിന് നല്‍കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സി.വി പാപ്പച്ചന്‍. മൈതാനം പാട്ടത്തിന് നല്‍കുന്നത് അനീതിയാണെന്ന് സി വി പാപ്പച്ചന്‍ പ്രതികരിച്ചു. വിഷയം ശ്രദ്ധയില്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിനും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും നിവേദനം നല്‍കും.

മൈതാനം പാട്ടത്തിന് നല്‍കിയാല്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര സ്‌പോര്‍ട്‌സ് പരിശീലനം ഇല്ലാതാകും. വരുംതലമുറയ്ക്ക് കേരള വര്‍മ കോളജ് ഗ്രൗണ്ട് നഷ്ടമാകുമെന്നും സി. വി പാപ്പച്ചന്‍ പറഞ്ഞു.

കോളജ് മൈതാനം ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യത്തിന് ദീര്‍ഘകാലം വിട്ടുകൊടുക്കുന്നത് കോളജിന്റെ കായിക പരിശീലനം ഇല്ലാതാക്കുമെന്ന നിലപാടിലാണ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും വിദ്യാര്‍ത്ഥികളും. സിവി പാപ്പച്ചന്‍, ദേശീയ ബാസ്‌കറ്റ് ബോള്‍ താരങ്ങളായ ജയശങ്കര്‍ മേനോന്‍, ശേഷാദ്രി തുടങ്ങി ഒട്ടേറേ പേര്‍ കേരള വര്‍മയുടെ ഗ്രൗണ്ടില്‍ കളിച്ച് പ്രശസ്തിയിലേക്ക് എത്തിയവരാണ്.

Read Also : ഇടവേള കഴിഞ്ഞു, 10,11,12 ക്ലാസിലെ കുട്ടികൾ നാളെ വീണ്ടും സ്കൂളിലേക്ക്

Story Highlights: cv pappachan, kerala varma college ground

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here